തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടികയിൽ പേരുചേർക്കാനും ഒഴിവാക്കാനും വാർഡ് മാറ്റാനും അപേക്ഷിക്കാനുള്ള സമയം ഇന്നലെ പൂർത്തിയായി. ആകെ 7,22ലക്ഷം അപേക്ഷകളാണ് കിട്ടിയത്.അതിൽ 4.62ലക്ഷവും പേരുചേർക്കാനുള്ളതാണ്. മലപ്പുറത്താണ് കൂടുതൽ അപേക്ഷകൾ 65936. എറണാകുളത്ത് 51558, തൃശ്ശൂരിൽ 48542, തിരുവനന്തപുരത്ത് 43071, കോഴിക്കോട് 43361 എന്നിങ്ങനെയാണ് അപേക്ഷകൾ. കുറവ് വയനാട് 10682.അന്തിമ വോട്ടർപട്ടിക 25ന് പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |