ന്യൂഡൽഹി: സാർ വിളി വേണ്ടെന്നും തന്നെ സഹോദരനെപ്പോലെ കാണണമെന്നും ബീഹാറിലെ വനിതാ പ്രവർത്തകയോട് പ്രധാനമന്ത്രി നരേന്ദ്രമോദി. ബീഹാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട പ്രധാനമന്ത്രി നമോ ആപ്പ് വഴി ബൂത്ത് തലത്തിലെ പ്രവർത്തകരുമായി സംവദിക്കുകയായിരുന്നു. ഭോജ്പുരി ഭാഷയിലാണ് അദ്ദേഹം പ്രവർത്തകരെ അഭിവാദ്യം ചെയ്‌തത്.
സംവാദത്തിനിടെ വനിതാ ബൂത്ത് പ്രവർത്തക സർ എന്ന് വിളിച്ച് അഭിസംബോധന ചെയ്‌തപ്പോളായിരുന്നു പ്രധാനമന്ത്രിയുടെ ഇടപെടൽ. 'സർ' എന്നതിന് പകരം ഭയ്യ അല്ലെങ്കിൽ സഹോദരൻ എന്ന് അഭിസംബോധന ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു, സ്ത്രീശക്തിയാണ് തന്റെ ശക്തിയും പരിചയും പ്രചോദനവുമെന്ന് അദ്ദേഹം പറഞ്ഞു.
ഫലം പ്രഖ്യാപിക്കുന്ന നവംബർ 14ന് എൻ.ഡി.എയുടെ വിജയം ആഘോഷിച്ചുകൊണ്ട് ബീഹാർ മറ്റൊരു ദീപാവലി ആഘോഷിക്കുമെന്നും അതുറപ്പാക്കുന്നതിൽ സ്ത്രീകൾ പ്രധാന പങ്ക് വഹിക്കുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. സ്ത്രീകളോട് കൂട്ടമായി വോട്ട് ചെയ്യാനും ആഹ്വാനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |