ആയിരക്കണക്കിന് പുണ്യനഗരങ്ങളും ക്ഷേത്രങ്ങളുമുളള രാജ്യമാണ് ഇന്ത്യ. അതിനിടയിൽ നിഗൂഢമായ ഐതിഹ്യങ്ങളുളള നിരവധി ക്ഷേത്രങ്ങളുമുണ്ട്. ആഗ്രഹസാഫല്യത്തിനും ജീവിതത്തിലെ ക്ലേശങ്ങൾ എളുപ്പത്തിൽ പരിഹരിക്കാനും ഭക്തരെത്തുന്ന പ്രശസ്ത ക്ഷേത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. അത്തരത്തിൽ പ്രശസ്തമായ ഒരു ക്ഷേത്രം രാജസ്ഥാനിലുമുണ്ട്, ദൗസയിൽ സ്ഥിതചെയ്യുന്ന മെഹന്ദിപൂർ ബാലാജി ക്ഷേത്രമാണത്.
ഈ ക്ഷേത്രം പുരോഹിതന്മാരുടെ ഭൂതോച്ചാടനത്തിന്റെ പേരിൽ വളരെ പ്രശസ്തമാണ്. ഭക്തർ തങ്ങളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും ഭൂതപ്രേതാദികളുടെ പിടിയിൽ നിന്ന് മോചിപ്പിക്കാൻ വേണ്ടി ഈ ക്ഷേത്രം സന്ദർശിക്കുന്നു. പ്രേതങ്ങൾ, ഭൂതങ്ങൾ, മറ്റ് ദുരാത്മാക്കൾ എന്നിവയിൽ നിന്ന് മുക്തി നേടുന്നതിനായി ആയിരക്കണക്കിനു ഭക്തരാണ് പ്രതിദിനം മെഹന്ദിപൂർ ബാലാജി ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്. വിചിത്രമായ ആചാരങ്ങൾകൊണ്ടും ഈ ക്ഷേത്രം പ്രശസ്തമാണ്.
തിളയ്ക്കുന്ന വെള്ളം സ്വയം ഒഴിക്കുക, മേൽക്കൂരയിൽ തൂങ്ങിക്കിടക്കുക, ചുവരുകളിൽ സ്വയം ചങ്ങലയ്ക്കിടുക, ചുവരുകളിൽ തലയടിച്ച് പൊട്ടിക്കുക തുടങ്ങിയവയാണ് ഇവിടെ അനുഷ്ഠിച്ചുവരുന്നത്. അതിനാൽത്തന്നെ ഇന്ത്യയിലെ ഏറ്റവും നിഗൂഢമായ ക്ഷേത്രങ്ങളിലൊന്നായി മെഹന്ദിപൂർ ബാലാജി ക്ഷേത്രത്തെ കരുതപ്പെടുന്നു.
ഇവിടെ ഇപ്പോഴും പുരോഹിതരുടെ ഭൂതോച്ചാടനം നടന്നുവരുന്നുണ്ട്. ഈ ക്ഷേത്രത്തിൽ പ്രസാദമൊന്നും അർപ്പിക്കേണ്ടെന്നാണ് പറയപ്പെടുന്നത്. മറിച്ച് ഒരിക്കൽ നിങ്ങൾ ക്ഷേത്രം വിട്ടിറങ്ങിയാൽ പിന്നെ തിരിഞ്ഞുനോക്കരുതെന്നാണത്രേ വിശ്വാസം. തിരിഞ്ഞുനോക്കിയാൽ നിങ്ങൾ അവിടെ ഉപേക്ഷിച്ച ദുരാത്മാക്കൾക്ക് വീണ്ടും വന്നുകൂടുമെന്നും വിശ്വാസമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |