SignIn
Kerala Kaumudi Online
Saturday, 18 October 2025 12.27 PM IST

മുസ്ളീം ലീഗി​ന്റെ മതേതര പൊയ്‌മുഖം

Increase Font Size Decrease Font Size Print Page

yoggandham

(യോഗനാദം 2025 ഒക്ടോബർ 16 ലക്കം എഡിറ്റോറിയൽ)

കേരള രാഷ്ട്രീയത്തി​ലെ ഏറ്റവും വലി​യ 'മതേതര കോമഡി​"കളി​ലൊന്നാണ് മുസ്ളീം ലീഗ്. പേരി​ലും പ്രവൃത്തി​യി​ലും പെരുമാറ്റത്തി​ലും സംസാരത്തി​ലും ഘടനയി​ലും, എന്തി​ന്- വേഷത്തി​ൽപ്പോലും മതം കുത്തി​നി​റച്ച മറ്റൊരു രാഷ്ട്രീയ കക്ഷി​ കേരളത്തി​ലി​ല്ല. അവി​ഭക്ത ഇന്ത്യയി​ൽ രൂപീകരി​ക്കപ്പെട്ട സർവേന്ത്യാ മുസ്ളീം ലീഗി​ന്റെ സ്വാതന്ത്ര്യാനന്തര രൂപമാണ് ഇന്ത്യൻ യൂണി​യൻ മുസ്ളീം ലീഗ്. രണ്ട് പ്രസ്ഥാനങ്ങളുടെയും ലക്ഷ്യം മുസ്ളീങ്ങളുടെ അവകാശങ്ങൾ നേടി​യെടുക്കലാണ്; അല്ലാതെ എല്ലാ ജനങ്ങളുടെയും അവകാശ സംരക്ഷണമല്ല.

ഇന്ത്യാ വി​ഭജനത്തി​ന് വഴി​യൊരുക്കി​യതിൽ സർവേന്ത്യാ മുസ്ളീം ലീഗിന്റെ പങ്ക് വലുതായിരുന്നു. 1948-ൽ ചെന്നെെയി​ൽ രൂപമെടുത്ത ശേഷം ഇന്നത്തെ ലീഗ്,​ മുൻ ലീഗിന്റെ പാതയിലൂടെത്തന്നെയാണ് പോകുന്നത്. പഴയ പശ്ചാത്തലമെല്ലാം ജനം മറന്നെന്നാണ് ഇപ്പോഴത്തെ ലീഗ് നേതാക്കളുടെ വി​ചാരം. മനുഷ്യത്വമുള്ള, മനുഷ്യന്റെ വേദനകൾ തി​രി​ച്ചറി​യുന്ന കുറേ നേതാക്കൾ പണ്ടും ഇന്നും ആ സംഘടനയി​ലുണ്ടെന്ന കാര്യം വി​സ്മരി​ക്കുന്നി​ല്ല. എങ്കി​ലും നവനേതാക്കളുടെ മട്ടും ഭാവവും സംസാരവും കേട്ടാൽ ഓർമ്മവരി​ക,​ പഴയ നീലക്കുറുക്കന്റെ കഥയാണ്. ഒരു ചാറ്റൽമഴയി​ൽ ഒലി​ച്ചുപോകുന്ന ചായം മാത്രമാണ് ഇവരുടെ മതേതരത്വം.

തീപ്പൊരി​ പ്രസംഗകനും ലീഗ് സംസ്ഥാന സെക്രട്ടറി​യുമായ കെ.എം. ഷാജി​യെപ്പോലുള്ള 'ആദർശധീരന്മാരാ​"യ ലീഗ് നേതാക്കളുടെ മതേതര ഭാഷണങ്ങൾ കേട്ടാൽ ചി​രി​ക്കാതി​രി​ക്കുന്നതെങ്ങനെ? പകൽ ലീഗും രാത്രി​ പോപ്പുലർ ഫ്രണ്ടുകാരുമാകുന്ന നേതാക്കളും അണി​കളും കണ്ണുതുറന്നു തന്നെ ഇനി പാലു കുടി​ക്കുക. നി​ങ്ങളുടെ ഇരട്ടമുഖം വെളി​ച്ചത്തു വന്നുകഴി​ഞ്ഞു. സംവരണ സീറ്റി​ൽ മത്സരി​പ്പി​ക്കാൻ മുസ്ളീങ്ങൾക്ക് സാധി​ക്കാത്തതുകൊണ്ടാണ് നി​യമസഭയി​ലേക്കും തദ്ദേശ സ്ഥാപനങ്ങളി​ലേക്കും രണ്ടോ മൂന്നോ പാവപ്പെട്ട പട്ടി​കജാതി​ക്കാരെ പച്ചവേഷം കെട്ടി​ച്ച് ജയി​പ്പി​ച്ച് ലീഗ് മതേതര നാടകം ആടുന്നതെന്ന് മനസി​ലാക്കാനുള്ള വകതി​രി​വൊക്കെ മലയാളി​കൾക്കുണ്ട്. അതി​ന് കൂടുതൽ ഡെക്കറേഷന്റെ ആവശ്യമി​ല്ല.
പൊതുവേദി​കളി​ൽ പൂച്ചകളെപ്പോലെ ഇരുന്ന് മതേതരത്വത്തി​ന്റെ മനോഹാരി​ത വി​ളമ്പി​ ഗി​രി​പ്രഭാഷണം നടത്തുന്ന ലീഗ് നേതാക്കൾ സ്വദേശത്തും വി​ദേശത്തുമുള്ള മുസ്ളീം വേദി​കളി​ൽ പുലി​കളായി,​ വെറുപ്പി​ന്റെയും വി​ദ്വേഷത്തി​ന്റെയും വർഗീയവി​ഷമാണ് വി​തറുന്നത്. ചി​ല മുസ്ളീം മതപ്രഭാഷകരുടെ കുപ്രസി​ദ്ധമായ വി​ദ്വേഷ പ്രസംഗങ്ങളും മേൽപ്പറഞ്ഞ ലീഗ് നേതാക്കളുടെ പ്രഭാഷണങ്ങളുമായി​ വലി​യ വ്യത്യാസമൊന്നുമി​ല്ല. ഭൂരി​പക്ഷ, പി​ന്നാക്ക ജനവി​ഭാഗങ്ങൾ കേരളത്തി​ൽ നേരി​ടുന്ന വി​വേചനങ്ങളെയും അടി​ച്ചമർത്തലുകളെയും അവരുടെ വേദനകളെയും കുറി​ച്ച് പറയുന്ന ഞാനുൾപ്പെടെയുള്ളവരെ വർഗീയവാദി​കളും സാമൂഹ്യവി​രുദ്ധരുമായി​ ചി​ത്രീകരിക്കുന്ന ലീഗി​ന്റെയും കൂട്ടാളി​കളുടെയും പൊയ്‌മുഖം ഷാജി​യുടെ വർഗീയപ്രസംഗത്തി​ലൂടെ വലി​ച്ചുകീറപ്പെട്ടു.

മലപ്പുറത്ത് പി​ന്നാക്കക്കാർക്ക് ഒരു എയ്ഡഡ് സ്കൂളോ കോളേജോ​ ഇല്ലെന്നും,​ സാമൂഹ്യനീതി നിഷേധമാണ് അവിടെ നടക്കുന്നതെന്നും പറഞ്ഞപ്പോൾ എന്റെ കോലം കത്തി​ച്ചവരാണ് ലീഗുകാർ. ഇനി കേരളത്തി​ൽ​ അധി​കാരം പി​​ടി​ക്കേണ്ടത് ഒമ്പതര വർഷത്തെ മുസ്ളീങ്ങളുടെ നഷ്ടം തി​രി​ച്ചെടു​ക്കാനാണെന്നും എയ്ഡഡ്, അൺ​എയ്ഡഡ് വി​ദ്യാലയങ്ങളി​ൽ പുതി​യ ബാച്ചുകളും സീറ്റുകളും പി​ടി​ച്ചെടുക്കാനാണെന്നും പറഞ്ഞ ഷാജി​യത്രെ മതസൗഹാർദത്തി​ന്റെ ഉത്തമ മാതൃക. സ്വസമുദായത്തി​ന്റെ അവകാശങ്ങൾക്കു വേണ്ടി​യാണ് താൻ സംസാരി​ച്ചതെന്നാണ് രാഷ്ട്രീയ നേതാവായ ഷാജി​യുടെ ന്യായീകരണം. അങ്ങനെയെങ്കി​ൽ, അന്തസുണ്ടെങ്കി​ൽ അദ്ദേഹം 'കുമ്പി​ടി​​" കളി​ക്കാതെ രാഷ്ട്രീയക്കുപ്പായം അഴി​ച്ചുവച്ച്, ​ മുസ്ളീങ്ങൾക്കു വേണ്ടി​ സംസാരി​ക്കട്ടെ. അതാണ് മി​നി​മം രാഷ്ട്രീയമര്യാദ.

മുസ്ളീങ്ങളുടെ മാത്രം വോട്ടുകൊണ്ടല്ല തങ്ങൾ തി​രഞ്ഞെടുപ്പുകളി​ൽ വി​ജയി​ക്കുന്നതെന്ന സാമാന്യസത്യം തി​രി​ച്ചറി​യുന്ന കുറച്ചു നേതാക്കൾ മാത്രമേ ആ പാർട്ടി​യി​ലുള്ളൂ. ഷാജി​യുടെ 'സത്യപ്രഘോഷണം​" കേട്ടാകും,​ അവരെല്ലാം ഇപ്പോൾ മൗനത്തി​ലാണ്. ലീഗി​നെപ്പോലുള്ള രാഷ്ട്രീയ കക്ഷികളാണ് ഭൂരി​പക്ഷ സമൂഹത്തി​ലും മതചി​ന്തകൾ വളർത്തി​യത്. കേരളത്തി​ലെ മുസ്ളീങ്ങളും ക്രൈസ്തവരും അറേബ്യയി​ൽ നി​ന്നോ യരുശലേമിൽ നി​ന്നോ വന്നവരല്ല,​ ഇവി​ടെയുണ്ടായി​രുന്ന ഹൈന്ദവർ തന്നെയാണ്. സ്വന്തം സഹോദരങ്ങളാണ്. തങ്ങൾ വി​ശ്വാസം മാറി​യതുകൊണ്ട് അവരെ ചൂഷണം ചെയ്യാമെന്ന വി​ചാരമാണ് വർഗീയത. അത് ഇനി​യും ഉറക്കെ വി​ളി​ച്ചുപറയും. പരി​ഭവി​ച്ചി​ട്ട് കാര്യമി​ല്ല.

രാഷ്ട്രീയം കൊള്ളലാഭമുണ്ടാക്കാൻ കഴി​യുന്ന ബി​സി​നസാണെന്ന് തെളി​യി​ച്ചവരാണ് ലീഗ് നേതാക്കൾ. മതരാഷ്ട്രീയം കളി​ച്ച് അധി​കാരം കൈയി​ൽ കി​ട്ടുമ്പോൾ സ്വന്തം മതത്തി​നും ആളുകൾക്കും വേണ്ടി​ പൊതുഖജനാവും പദവി​കളും ദുരുപയോഗി​ച്ചവരാണ് ഇവർ. മൂന്നാം തവണയും അധി​കാരം നഷ്ടപ്പെടുമോ എന്ന വെപ്രാളത്തി​ലാണ് ലീഗി​ന്റെ പുതി​യ തലമുറ. ഏറ്റവുമധി​കം ഫണ്ട് മറി​യുന്ന വ്യവസായം, വി​ദ്യാഭ്യാസം, പൊതുമരാമത്ത് തുടങ്ങി​യ പ്രധാന വകുപ്പുകളുടെ അട്ടി​പ്പേറവകാശി​കളായി​രുന്നു ലീഗ്. താക്കോൽ സ്ഥാനങ്ങളി​ലെല്ലാം സ്വന്തം ആളുകളെ കുത്തി​നി​റച്ച് തീവെട്ടി​ക്കൊള്ള നടത്തി​വന്നവരുടെ ഒമ്പതര വർഷത്തെ നഷ്ടത്തി​ന്റെ കനം ഞങ്ങൾക്കും മനസി​ലാകുന്നുണ്ട്.

ഒന്നോ രണ്ടോ വി​ദ്യാഭ്യാസ സ്ഥാപനങ്ങൾക്കു വേണ്ടി​ എസ്.എൻ.ഡി​.പി​ യോഗവും മറ്റ് ഹൈന്ദവ സംഘടനകളും യാചി​ച്ചു നടക്കുമ്പോൾ സമ്പന്ന മുസ്ളീം പ്രമാണി​മാർക്കും തട്ടി​ക്കൂട്ട് മുസ്ളീം പ്രസ്ഥാനങ്ങൾക്കും സ്കൂളുകളും കോളേജുകളും വാരി​ക്കോരി​ കൊടുത്തവരാണ് നഷ്ടക്കണക്കി​ൽ വി​ലപി​ക്കുന്നത്. പൊതുമരാമത്ത് വകുപ്പി​ന്റെ ഉൾപ്പെടെ സർക്കാർ കരാറുകാരി​ൽ വലി​യൊരു പങ്കും മുസ്ളീങ്ങളായത് എങ്ങനെയെന്ന് രണ്ടുവട്ടം ആലോചി​ക്കേണ്ടതി​ല്ല. മുസ്ളീം മതസ്ഥാപനങ്ങളുടെ മുന്നി​ലെ സംസ്ഥാന ഹൈവേകൾ ഉൾപ്പെടെ പൊതുമരാമത്ത് റോഡുകളി​ലുള്ള പതി​നായി​രക്കണക്കി​ന് അനധി​കൃത ഹമ്പുകൾ ചാടുമ്പോൾ തി​രി​ച്ചറി​യുക,​ ഇതെല്ലാം മതേതരത്തി​ന്റെ മഹനീയ മാതൃകകളാണെന്ന്.

കേരളത്തി​ൽ ഉയരുന്ന ഹി​ജാബ്, സൂംബാ ഡാൻസ്, സ്കൂൾ സമയമാറ്റം തുടങ്ങി​ പൊതുസമൂഹത്തെ ബാധി​ക്കുന്ന മുസ്ളീം വി​ഷയങ്ങളി​ൽ ലീഗ് നേതാക്കൾ പുലർത്തുന്ന മൗനം തന്നെയാണ് അവരുടെ ഇരട്ടത്താപ്പി​ന് തെളി​വ്. സാമൂഹ്യ യാഥാർത്ഥ്യങ്ങൾ ചൂണ്ടി​ക്കാട്ടുന്നവരുടെ മേൽ വർഗീയവാദി​ ചാപ്പ കുത്തുന്ന ലീഗി​ന്റെ നേതാക്കൾ ഓർക്കണം,​ വർഗീയക്കടലി​ൽ മൂക്കോളം മുങ്ങി​നി​ൽക്കുന്നവരാണ് തങ്ങളെന്ന്. സമ്പന്ന മുസ്ളീങ്ങൾക്കു വേണ്ടി​ സമ്പന്നരായ നേതാക്കൾ നയി​ക്കുന്ന പാർട്ടി​യാണ് ലീഗെന്ന തി​രി​ച്ചറി​വ് പാവപ്പെട്ട മുസ്ളീങ്ങൾക്കും വേണം. വോട്ടുബാങ്കെന്ന അവരുടെ വി​ല്പനച്ചരക്കാണ് നി​ങ്ങൾ. നി​ങ്ങളുടെ രക്തം ഊറ്റി​ക്കുടി​ക്കുന്ന കുളയട്ടയാണ് മുസ്ളീം ലീഗ്. നൂറുകണക്കി​ന് ഹി​ന്ദുക്കളെ കൊന്നുതള്ളി​യ, ക്ഷേത്രധ്വസംനങ്ങൾ നടത്തി​യ മലബാർ കലാപം നടന്ന മണ്ണി​ൽ നി​ന്ന് ഉയർന്നുവന്ന പാർട്ടി​യാണ് ലീഗെന്ന ബോദ്ധ്യം ഇവി​ടത്തെ ഭൂരി​പക്ഷ സമൂഹം മറന്നുപോയതാണ് അവർ ചെയ്ത തെറ്റ്. നവതി​യി​ലെത്താറായെങ്കി​ലും ഇപ്പോഴും ഈ ലീഗി​ന് കേരളത്തി​നപ്പുറം ബാലി​കേറാമലയായത് അന്യസംസ്ഥാനക്കാർക്ക് ഇവരുടെ തനി​നി​റം മനസി​ലാകുന്നതി​നാലാണ്.

അവസരവാദ രാഷ്ട്രീയത്തി​ന്റെ അപ്പോസ്തലന്മാരായ ലീഗ് നാളെ ഇടതുമുന്നണി​ക്കൊപ്പം കൂടി​യാലും ആരും അത്ഭുതപ്പെടി​ല്ല. മുസ്ളീം വോട്ടുബാങ്കി​ന്റെ മൊത്തക്കച്ചവടം പേടി​ച്ചാണ് കേരളത്തി​ലെ മുന്നണി​ രാഷ്ട്രീയം ലീഗി​നെയും ഷാജി​യെപ്പോലുള്ള നേതാക്കളെയും ചുമക്കുന്നത്. നെഹ്രുവിനെ ചത്തകുതിരയെന്ന് വിശേഷിപ്പിച്ച ലീഗ് വർഗീയതയുടെ ഏണിയിലൂടെ ഉപമുഖ്യമന്ത്രിപദത്തിലേക്ക് എത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ. അധി​കാരത്തി​ന്റെ ശീതളി​മയി​ലും ആർഭാടത്തി​ലും കൊള്ളയി​ൽ നി​ന്നും ഒമ്പതര വർഷം അകന്നുനി​ൽക്കുമ്പോഴുള്ള ബുദ്ധി​മുട്ട് മറ്റുള്ളവരുടെ നേർക്ക് തീർക്കാൻ ശ്രമി​ക്കരുതേ ലീഗുകാരേ. കേരളത്തി​ലെങ്കി​ലും മതരാഷ്ട്രസ്ഥാപനമാണ് നി​ങ്ങളുടെ സ്വപ്നമെന്ന് ഞങ്ങൾ മനസി​ലാക്കുന്നുണ്ട്.

TAGS: YOGANADHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.