തൃശൂർ: ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ പുതിയ സംരംഭമായ 'മട്ടനും കുട്ടനും' യെമനി റെസ്‌റ്റോറന്റ് തൃശൂർ പുഴക്കലിൽ പ്രവർത്തനമാരംഭിച്ചു. 812 കി.മീ. റൺ യുനീക് വേൾഡ് റെക്കാഡ് ഹോൾഡറും ഗിന്നസ് വേൾഡ് റെക്കാർഡ് ജേതാവുമായ ബോചെ, സോഷ്യൽ മീഡിയ വൈറൽ താരം ഡോളി ചായ് വാല എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. വൈവിദ്ധ്യമാർന്ന മട്ടൻ, ബീഫ്, ചിക്കൻ മന്തി വിഭവങ്ങളാണ് മട്ടനും കുട്ടനും റെസ്‌റ്റോറന്റിന്റെ പ്രത്യേകത. യെമനി വിഭവങ്ങളുടെ തനത് രുചി ഇവിടെ ആസ്വദിക്കാം. യെമനി മന്തി, ദം ബിരിയാണി, ബീഫ് ബ്രിസ്‌കറ്റ്, മട്ടൻ ബ്രിസ്‌കറ്റ്, ഫ്രൈഡ് റൈസ് എന്നിങ്ങനെ നിരവധി അറബിക് വിഭവങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ ലഘുഭക്ഷണത്തിനായി ബോചെ ടീയുടെ പ്രത്യേക സ്റ്റാളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |