ചെന്നൈ: വിദ്യാർത്ഥികൾക്ക് സൈബർ സെക്യൂരിറ്റിയിലും കമ്പ്യൂട്ടർ സയൻസിലും ഇരട്ട ബിരുദം നൽകുന്നതിന് ചെന്നൈ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയും(വി.ഐ.ടി) ആസ്‌ട്രേലിയയിലെ ഡീക്കിൻ യൂണിവേഴ്‌സിറ്റിയും കൈകോർക്കുന്നു. വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗിൽ വി.ഐ.ടിയും സൈബർ സെക്യൂരിറ്റിയിൽ ഡീക്കിൻ യൂണിവേഴ്‌സിറ്റിയും ബിരുദം നൽകും. ഈ കോഴ്‌സിൽ വിദ്യാർത്ഥികൾ ചെന്നൈ വി.ഐ.ടിയിലാണ് പഠനം തുടങ്ങുക. കമ്പ്യൂട്ടർ സയൻസ്, നെറ്റ്‌വർക്ക് സെക്യൂരിറ്റി, ഡേറ്റ സുരക്ഷ എന്നിവയിലെ അടിസ്ഥാന പഠനത്തിനുശേഷം തുടർപരിശീലനത്തിനായി ആസ്‌ട്രേലിയയിലെ ഡീക്കിൻ യൂണിവേഴ്‌സിറ്റിയിലേക്ക് പോകും. അവിടെ സൈബർ സെക്യൂരിറ്റി സിസ്റ്റംസ്, ഗവേണൻസ്, ഡിജിറ്റൽ ഫോറൻസിക്‌സ് വിഷയങ്ങളിൽ ഉന്നത പരിശീലനം നൽകും.
രാജ്യാന്തര അംഗീകാരമുള്ള ഓണേഴ്‌സ് ബിരുദവുമായി വിദ്യാർത്ഥികൾക്ക് പുറത്തിറങ്ങാമെന്ന് വി.ഐ.ടി വൈസ് പ്രസിഡന്റ് ജി.വി. സെൽവവും ഡീക്കിൻ യൂണിവേഴ്‌സിറ്റി ഡീൻ ബാസ് ഭാസ്‌ക്കരനും ഡീക്കിൻ വൈസ് പ്രസിഡന്റ് രവ്‌നീത് പവ്ഹയും പറഞ്ഞു. വിവിധ ശാഖകളിൽ മാസ്റ്റേഴ്‌സ് ബിരുദത്തിനായി ഇരു സർവകലാശാലകളും നേരത്തെ സഹകരിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |