തിരുവനന്തപുരം :സംസ്ഥാനത്ത് കലാപവും ഭീകരാന്തരീക്ഷമുണ്ടാക്കുകയാണ് യു.ഡി.എഫ് ലക്ഷ്യമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പേരാമ്പ്രയിൽ യു.ഡി.എഫ് നടത്തിയ ആക്രമണം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പൊലീസിനെ ആക്രമിക്കാൻ പോലും യു.ഡി.എഫ് തയ്യാറായി. സ്ഫോടക വസ്തു എറിഞ്ഞത് പൊലീസാണെന്ന് വരുത്തിത്തീർക്കാനുള്ള ആസൂത്രിത ശ്രമമാണ് നടത്തിയത്. കോൺഗ്രസിലാകെ ആഭ്യന്തര പ്രശ്നങ്ങളാണ്. യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെ തീരുമാനിച്ചതു മുതൽ വലിയ എതിർപ്പുകളാണ് . ഇപ്പോഴത്തെ ജംബോ കമ്മിറ്റി നിയമിച്ചപ്പോഴും ഈ സ്ഥിതിക്ക് മാറ്റമില്ല. നേതാക്കൾ തന്നെ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. ഇതിൽ നിന്നൊക്കെ ശ്രദ്ധ തിരിക്കാനാണ് മതവിദ്വേഷം പ്രചരിപ്പിക്കുന്നത്. പള്ളുരുത്തി സ്‌കൂളിൽ പ്രശ്നങ്ങളെല്ലാം തീർത്ത ശേഷം കോൺഗ്രസും ജമാഅത്തെ ഇസ്ലാമിയും എസ്. ഡി.പി ഐയുമെല്ലാം വർഗീയ ധ്രുവീകരണം നടത്തി. ശബരിമല വിഷയത്തിൽ സർക്കാരും കോടതിയും കൃത്യമായ നിലപാട് സ്വീകരിച്ചു. അയ്യപ്പന്റെ ഒരു സ്വത്തും നഷ്ടപ്പെടരുതെന്ന നിലപാടെടുത്തു. തുടർന്നാണ് ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തത്. .എല്ലാ കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടു വരും
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |