നവ്യാ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്‌ത ചിത്രമാണ് 'പാതിരാത്രി '. കഴിഞ്ഞ ദിവസം തീയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ പ്രൊമോ വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഇന്നലെ രാത്രിയോടെ നവ്യ നായരാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ വീഡിയോ പങ്കുവച്ചത്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടുറോഡിൽ വച്ച് റീൽസ് ഷൂട്ട് ചെയ്യുന്ന നവ്യയെ പൊലീസ് പിടിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭാഷണങ്ങളുമാണ് ഈ പ്രൊമോ വീഡിയോയിലുള്ളത്. നന്ദനം സിനിമയിലെ ഒരു ഡയലോഗും നവ്യ ഇതിൽ പറയുന്നുണ്ട്. വളരെ രസകരമായാണ് വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്. ചിത്രത്തിന്റെ പ്രൊമോഷനായി നടുറോഡിൽ നിന്ന് ഡാൻസ് റീൽ ഷൂട്ട് ചെയ്യുന്ന നവ്യയെയും സംഘത്തെയും പൊലീസ് പിടികൂടുന്നു. തുടർന്നുണ്ടാകുന്ന നർമം കലർന്ന സംഭാഷണങ്ങളാണ് വീഡിയോയിലുള്ളത്.
'പാതിരാത്രി ' ഇപ്പോൾ തീയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഔദ്യോഗിക ജീവിതത്തിനിടയില്‍ ഒരു കേസിനെ ചുറ്റിപറ്റിയുള്ള ദുരൂഹതകള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ജാന്‍സിയും ഹരീഷും ആ കേസിന്റെ കുരുക്കഴിക്കുന്നതാണ് പാതിരാത്രി എന്ന സിനിമയുടെ കഥ. സണ്ണി വെയ്‌ൻ, ശബരീഷ് വർമ, ആൻ അഗസ്റ്റിൻ, ഹരിശ്രീ അശോകൻ തുടങ്ങി പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |