തെന്നിന്ത്യൻ താരം രശ്മിക മന്ദാന വീണ്ടും ബോളിവുഡിൽ എത്തുന്ന ചിത്രമാണ് ആയുഷ്മാൻ ഖുറാന നായകനായ തമ. ആദിത്യ സർപോദാർ സംവിധാനം ചെയ്യുന്ന തമ ഹോറർ കോമഡി വാമ്പയർ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സിനിമയ്ക്ക് അഞ്ചു കട്ടുകളാണ് സെൻസർ ബോർഡ‌് നിർദ്ദേശിച്ചിരിക്കുന്നത്. രശ്മികയുടെ ലിപ് ലോക്ക് സീൻ 30 ശതമാനം കുറയ്ക്കണമെന്നതാണ് സെൻസർ ബോർഡിന്റെ പ്രധാന നിർദ്ദേശം. രക്തം കുടിക്കുമ്പോഴുള്ള ശബ്ദം പരമാവഝി കുറയ്ക്കണമെന്നും നിർദ്ദേശമുണ്ട്.
സ്ത്രീ, ഭേഡിയ, മുഞ്ജ്യ തുടങ്ങിയവയാണ് മഡോക്ക് യൂണിവേഴ്സിൽ ഇതിന് മുൻപ് റിലീസായ ചിത്രങ്ങൾ. പരേഷ് റാവലും നവാസുദ്ദീൻ സിദ്ദിഖിയുമാണ് സിനിമയിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. 125 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റെന്നാണ് പുറത്തുവരുന്ന വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |