ഗോഹട്ടി : 17 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ താരം ലോക ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തി. പെൺകുട്ടികളുടെ വിഭാഗത്തിൽ തൻവി ശർമ്മയാണ് മെഡലുറപ്പിച്ചത്. സെമിയിൽ ചൈനയുടെ ലി യു സിയയെ 15-11,15-9ന് തോൽപ്പിച്ചാണ് തൻവി ഫൈനലിലേക്ക് കടന്നത്. ഇന്ന് നടക്കുന്ന ഫൈനലിൽ തായ്ലാൻഡിന്റെ അന്യാപ്പാട്ടാണ് തൻവിയുടെ എതിരാളി.
ലോക ജൂനിയർ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ പെൺകുട്ടിയാണ് തൻവി.
1996ൽ അപർണപോപ്പട്ടും 2006,2008 വർഷങ്ങളിൽ സൈന നെഹ്‌വാളുമാണ് ഇതിനുമുമ്പ് ഫൈനലിൽ കളിച്ചവർ.
അപർണ വെള്ളി നേടിയപ്പോൾ സൈന 2006ൽ വെള്ളിയും 2008ൽ സ്വർണവും നേടി.
ഈ വർഷംനടന്ന ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ തൻവി വെങ്കലം നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |