മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ശ്രീനിവാസൻ. താരത്തിന്റെ രണ്ട് മക്കളും അച്ഛനെ പോലെ സിനിമയിൽ മികവ് തെളിയിച്ചവരാണ്. ഇപ്പോഴിതാ വിനീതിനും ധ്യാനിനും ഞങ്ങളെ പോലെ നല്ലൊരു അച്ഛനെയും അമ്മയെയും ലഭിച്ചതിൽ അവർ ഭാഗ്യവാന്മാരാണെന്ന് പറയുകയാണ് ശ്രീനിവാസൻ. മാദ്ധ്യമങ്ങളോട് സംസാരിക്കെയാണ് തമാശ രൂപേണ അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'ഇന്നലെ ആശുപത്രിയിൽ പോയപ്പോൾ ഒരു സ്ത്രീ പറഞ്ഞു. ഇതുപോലെയുള്ള രണ്ട് മക്കളെ കിട്ടിയ നിങ്ങൾ ഭാഗ്യവാന്മാരാണെന്ന്. പക്ഷേ അപ്പോൾ ഞാൻ അവരോട് പറഞ്ഞു. ഞങ്ങളെ പോലെ നല്ലൊരു അച്ഛനെയും അമ്മയെയും കിട്ടിയ അവരാണ് ഭാഗ്യവാന്മാരെന്ന്. ധ്യാൻ കൃഷി ചെയ്യാൻ കുറെ കാര്യങ്ങൾ പഠിച്ചു. നല്ലകാര്യമാണ്. സ്വന്തമായി കൃഷി ചെയ്ത് ഭക്ഷണം കഴിച്ചാൽ അതിന്റെ മാനസിക ആരോഗ്യ ഗുണങ്ങൾ നല്ലതായിരിക്കും. മിക്ക രോഗങ്ങൾക്കും കാരണം നല്ല ഭക്ഷണം കഴിക്കാത്തതാണ്'- അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |