ന്യൂഡൽഹി: പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് എൽ.ഡി.എഫിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. വിഷയത്തിൽ സി.പി.ഐയുടെ വിമർശനം എൽ.ഡി.എഫ് ചർച്ച ചെയ്യും.
ആവശ്യമെങ്കിൽ കേന്ദ്ര നേതൃത്വം വിഷയത്തിൽ ഇടപെടും. ദേശീയ വിദ്യാഭ്യാസ നയം കേരളം അംഗീകരിക്കില്ല. സി.പി.ഐയെ പരിഹസിച്ചുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം കണ്ടിട്ടില്ല.
ദേശീയ വിദ്യാഭ്യാസ നയത്തിൽ സംസ്ഥാനത്തിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് മാറ്റം വരുത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടും. കേന്ദ്രസർക്കാർ വിദ്യാഭ്യാസ രംഗത്തെ തകർക്കുകയാണ്. ധനകാര്യ കമ്മീഷനെ ഉപയോഗിച്ച് സംസ്ഥാനത്തെ സാമ്പത്തികമായി മുറുക്കുകയാണ് കേന്ദ്രമെന്നും അദ്ദേഹം പറഞ്ഞു.
ബീഹാറിലെ കാര്യങ്ങൾ ബീഹാറിയൻ ശൈലിയിലാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് തേജസ്വി യാദവ് നയിക്കുന്ന മുന്നണിക്കായിരിക്കും ബീഹാർ ഭരിക്കുക. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ പരാമർശം പാടില്ലായിരുന്നുവെന്നും ബേബി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |