തിരുവനന്തപുരം:തലസ്ഥാനത്തെ ടെക് ഡീലറായ ലോഗ്‌ടെക്ക് 24,000 സ്‌ക്വയർ ഫീറ്റിൽ രാജ്യത്തെ ഏറ്റവും വലിയ ടെക്‌സ്റ്റോർ പാളയത്ത് ലോഗ്‌ടെക് എൻക്ലേവിൽ പ്രവർത്തനം ആരംഭിക്കും. ഇന്ന് രാവിലെ 9.15നും 10നും മദ്ധ്യേ മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം നിർവഹിക്കും. ആന്റണി രാജു എ.എൽ.എ,വാർഡ് കൗൺസിലർ പാളയം രാജൻ എന്നിവർ പങ്കെടുക്കും. എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും കമ്പ്യൂട്ടർ,ലാപ്‌ടോപ്പ്,പ്രിന്റർ,ഓഡിയോ ഉപകരണങ്ങൾ,ഗെയ്‌മിംഗ് ഉപകരണങ്ങൾ,മോണിറ്റേഴ്സ്,ന്യൂമീഡിയ,മൊബൈൽ ഫോൺ, പ്രൊജക്ടർ,നെറ്റ് വർക്ക് ഉപകരണങ്ങൾ,ടെലിവിഷൻ,സി.സി.ടി.വി തുടങ്ങിയവ തിരെഞ്ഞെടുക്കാൻ വിപുലമായ സൗകര്യമുണ്ടാകും.
കൂടാതെ കസ്റ്റമൈസ്ഡ് കമ്പ്യൂട്ടർ നിർമ്മാണം,ലാപ്‌ടോപ്പ്,ഡെസ്‌ക് ടോപ്പ് സർവീസ്,പ്രിന്റർ സർവീസ്,സി.സി.ടി.വി.ഇൻസ്റ്റലേഷൻ,ഡാറ്റാ റിക്കവറി,ഓട്ടോമാറ്റിക്ക് ഗേറ്റ് സംവിധാനം,വിഡിയോ കോൺഫറെൻസിംഗ്,നെറ്റ് വർക്ക് പ്രശ്നപരിഹാരം എന്നിവയും ലോഗ്‌ടെക്കിൽ ലഭിക്കും. നൂതന സംവിധാനമായ ലോഗ്‌ടെക്ക് ഗെയ്‌മിംഗും ലോഗ്‌ടെക്ക് ഹോം സിനിമയുമാണ് മറ്റൊരു ആകർഷണം. 31വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സ്ഥാപനമാണ് ലോഗ്‌ടെക്ക്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉല്പന്നങ്ങൾക്ക് ഓഫർ ലഭിക്കും. ഫോൺ : 94469 60 600, 94470 60 600, 98467 60 600, 96453 60 600
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |