വീടിന് ചുറ്റും ചെടികളും മരങ്ങളും നട്ടുവളർത്തുകയെന്നത് മലയാളികളുടെ ഒരു ശീലമാണ്. എന്നാൽ ചില ചെടികൾ നടുമ്പോൾ വാസ്തു ശാസ്ത്രം നോക്കുന്നത് വളരെ നല്ലതാണ്. കാരണം വാസ്തു അനുസരിച്ച് കാര്യങ്ങൾ ചെയ്യുന്നത് ജീവിത്തിൽ കൂടുതൽ ഗുണം നൽകും. ചില ചെടികളും മരങ്ങളും വീട്ടിൽ നടുന്നത് നെഗറ്റീവ് എനർജിയാണ് നൽകുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം.
പ്ലം, ഈന്തപ്പന, പെെനാപ്പിൾ എന്നിവ വാസ്തുപ്രകാരം വീട്ടിൽ വളർത്തുന്നത് അശുഭകരമാണ്. ഇവ വീട്ടിൽ നട്ടാൽ നെഗറ്റീവ് എനർജിയായിരിക്കും. എന്നാൽ നെല്ലിക്ക, പേരക്ക, മാതളം, പപ്പായ, വാഴ, തക്കാളി ഇവ വീട്ടിൽ നട്ടുവളർത്തുന്നത് വളരെ നല്ലതാണെന്ന് വാസ്തുവിൽ പറയുന്നു. കിഴക്ക് അല്ലെങ്കിൽ വടക്കുകിഴക്ക് ദിശയിൽ വേണം ഇവ നടാൻ. ഇത് ധനദോഷം ഇല്ലാതാക്കുന്നുവെന്നാണ് വിശ്വാസം.
കാളീദേവിക്ക് പ്രിയപ്പെട്ട പുഷ്പമാണ് ചെമ്പരത്തി. അതിനാൽ വീടുകളിൽ ചെമ്പരത്തി നട്ടുപിടിപ്പിക്കുന്നത് ഉത്തമമാണ്. ചെമ്പരത്തിയുള്ള വീടുകളിൽ ദേവിയുടെ അനുഗ്രഹം ഉണ്ടാകുമെന്നാണ് വിശ്വാസം. പക്ഷേ വീട്ടുമുറ്റത്ത് ചെമ്പരത്തി നടുന്നതിന് മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ചെടി ശരിയായ ദിശയിൽ നടുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു. വീടിന്റെ കിഴക്ക് ദിശയിൽ വേണം ചെമ്പരത്തി നടാൻ. ഇത് പല ഗുണങ്ങളും നൽകുന്നു. കിഴക്ക് ദിശയിൽ ചെമ്പരത്തി നട്ടാൽ വീട്ടിൽ പണം കുമിഞ്ഞ് കൂടുമെന്നാണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |