മുഖത്തെ പാടുകളും കരിവാളിപ്പും ഇന്ന് ഭൂരിഭാഗംപേരും അനുഭവിക്കുന്ന പ്രശ്‌നമാണ്. പ്രത്യേകിച്ച് ചുണ്ടിനും കണ്ണിനും ചുറ്റുമുള്ള കറുപ്പ്. ഹോർമോൺ വ്യതിയാനങ്ങൾ ഉൾപ്പെടെ ഈ പ്രശ്‌നങ്ങൾ വരാനുള്ള കാരണങ്ങൾ അനവധിയാണ്. പരിഹാരമായി കെമിക്കൽ ട്രീറ്റ്‌മെന്റുകൾക്ക് പുറകേ പോകുന്നതിന് പകരം എളുപ്പത്തിൽ ചെയ്യാവുന്ന ചില പാക്കുകളുണ്ട്. അതിൽ ഒന്ന് പരിചയപ്പെടാം.
ആവശ്യമായ സാധനങ്ങൾ
നവര അരി - 2 ടേബിൾസ്‌പൂൺ
പാൽ - 2 ഗ്ലാസ്
നാരങ്ങാനീര് - 1 ടീസ്‌പൂൺ
തയ്യാറാക്കുന്ന വിധം
നവര അരി നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ഇത് പാലിലിട്ട് അര മണിക്കൂർ കുതിർക്കണം. ശേഷം ഇതേ പാലിൽ തന്നെയിട്ട് നന്നായി വേവിച്ചെടുക്കുക. തണുക്കുമ്പോൾ ഇതിനെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. കുറച്ച് ചെറുനാരങ്ങാ നീര് കൂടി ചേർത്താൽ ഫേസ്‌പാക്ക് തയ്യാർ.
ഉപയോഗിക്കേണ്ട രീതി
മുഖം ഫേസ്‌വാഷ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. ശേഷം നേരത്തേ തയ്യാറാക്കി വച്ച ഫേസ്‌പാക്ക് മുഖത്ത് പുരട്ടുക. 20 മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ്. ഇത് ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ ഉപയോഗിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |