
പല്ലിയും പാറ്റയും വീടിന്റെ മുക്കിലും മൂലയിലും ഓടി നടക്കുന്നത് കണ്ടിട്ടില്ലേ. പാറ്റയെ മരുന്നൊന്നുമില്ലാതെ അടിച്ചു കൊല്ലാൻ ശ്രമിച്ചാലും പല്ലിയെ അങ്ങനെ ചെയ്യാറില്ല. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പല്ലിയെ വീട്ടിൽ നിന്ന് എളുപ്പത്തിൽ തുരത്താൻ കഴിയും. ഇതിനുള്ള സാധനങ്ങളും വീട്ടിൽ നിന്നുതന്നെ കണ്ടെത്താം.
വെളുത്തുള്ളിയും സവാളയും അടുക്കളയിലെ സ്ഥിരം സാന്നിദ്ധ്യമാണ്, ഇവയുടെ മണം പല്ലികൾക്ക് തീരെ ഇഷ്ടമല്ല. അതിനാൽ പല്ലികൾ കാണുന്ന സ്ഥലങ്ങളിൽ വെളുത്തുള്ളിയോ സവാളയോ തുറന്നുവയ്ക്കുന്നത് നല്ലതാണ്. വെളുത്തുള്ളി തൊണ്ടോടു കൂടി ചതച്ച് വെള്ളത്തിൽ മിക്സ് ചെയ്ത് ഒരു സ്‌പ്രേ ബോട്ടിലിൽ ആക്കി പല്ലി കാണുന്ന ഭാഗത്ത് സ്‌പ്രേ ചെയ്യുന്നതും ഫലം ചെയ്യും
വീട്ടിലെ കബോഡുകൾ വൃത്തിയാക്കി സൂക്ഷിച്ചാൽ പല്ലി ശല്യം ഒരു പരിധി വരെ അകറ്റാം. കബോഡുകൾ ആഴ്ചയിൽ ഒരിക്കൽ വൃത്തിയാക്കി വയ്ക്കുന്നത് പല്ലികൾ പെറ്റുപെരുകുന്നത് തടയാൻ സഹായിക്കും. ന്യൂസ് പേപ്പർ വിരിച്ചതിന് ശേഷം കബോഡിൽ സാധനങ്ങൾ വയ്ക്കുന്നതും നല്ലതാണ്.
നാഫ്തലീൻ ബാൾ ഉപയോഗിക്കുന്നത് വഴി പല്ലിക്കൊപ്പം പാറ്റയെയും അകറ്റാൻ സഹായിക്കും. ഇവ വാഷിംഗ് ബെയ്സനിലും ബാത്ത്റൂമിലും ഇടണം, ഇതിന്റെ മണം പല്ലി ശല്യം കുറയ്ക്കും . കുട്ടികൾ ഉള്ള വീടാണെങ്കിൽ അവരുടെ കൈയിൽ എത്തിപ്പെടാത്ത വിധത്തിൽ വേണം ഇത് സൂക്ഷിക്കാൻ.
മുട്ടയുടെ തോട് വീട്ടിൽ പല്ലിയുള്ള സ്ഥലങ്ങളിൽ വയ്ക്കുന്നത് പല്ലി ശല്യം കുറയ്ക്കാൻ സഹായിക്കും. മുട്ടയുടെ മണം പല്ലികൾക്ക് സഹിക്കാൻ കഴിയില്ല. ഭക്ഷ്യവസ്തുക്കൾ കുന്നുകൂടി കിടക്കുന്നത് പാറ്റയും പല്ലിയും പെരുകാൻ കാരണമാകും. അതിനാൽ ഇവ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കാൻ മറക്കരുത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |