അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയൻ മണ്ണിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കി ഓസീസ്. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കിയത്. കൂപ്പർ കോണോളിയുടെ അർദ്ധ സെഞ്ച്വറിയാണ് ഓസ്‌ട്രേലിയയുടെ വിജയത്തിൽ നിർണായകമായത്. ഒരു ഘട്ടത്തിൽ തകർച്ച നേരിട്ട ഓസീസിനെ കോണോളി രക്ഷപ്പെടുത്തുകയായിരുന്നു.
ഇന്ത്യൻ ബൗളർമാരായ മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്, വാഷിംഗ്ടൺ സുന്ദർ എന്നിവർ ബൗളിംഗ് പ്രകടനത്തിൽ മികവ് പുലർത്തിയെങ്കിലും വിജയത്തിലേക്ക് എത്താൻ കഴിഞ്ഞില്ല. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് എന്ന സ്‌കോർ നേടിയിരുന്നു. ഓപ്പണറായ രോഹിത് ശർമ (73 പന്തിൽ 97), ശ്രേയസ് അയ്യർ (77 പന്തിൽ 61) എന്നിവരുടെ കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിംഗ്‌സിന് അടിത്തറ പാകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |