വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ചെറിയ വീടായാലും ആഡംബരം നിറഞ്ഞ കൊട്ടാരം പോലുള്ള വീടായാലും കുടുംബങ്ങളുടെ അഭയസ്ഥാനം കൂടിയാണിത്. വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട മുറിയേതാണ് എന്നറിയാമോ. വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട മുറിയേതാണ് വ്യക്തമാക്കുകയാണ് വിഖ്യാത ആർക്കിടെക്ട് എൻ. മഹേഷ്. കൗമുദി ടിവിയിലെ അഭിമുഖ പരിപാടിയായ സ്ട്രെയ്റ്റ് ലൈനിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ലിവിംഗ് റൂമാണ് വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട മുറിയെന്ന് എൻ. മഹേഷ് പറയുന്നു. ഒരു വീട് എന്നത് ആക്ടീവ് ആൻഡ് പാസീവ് ഏരിയ ഉൾപ്പെടുന്നതാണ്. ആക്ടീവ് ഏരിയ എന്നത് ലിവിംഗ് റൂം, അടുക്കള എന്നിവയാണ്. പാസീവ് ഏരിയ എന്നത് കിടപ്പുമുറിയും. പാസീവ് ഏരിയ സാധാരണയായി പ്രൈവസി ഏരിയ ആണ്. ലിവിംഗ് റൂമിലാണ് ജീവിക്കുന്നത്. മനുഷ്യനെപ്പോലെ തന്നെ വീടിനും ജിവനുണ്ടെന്ന് ആർക്കിടെക്ട് മഹേഷ് പറയുന്നു. ജീവൻ വീട്ടിനകത്ത് ഇല്ലെങ്കിൽ വീടല്ല. വീടെന്ന് പറയുന്നതിന്റെ ഐശ്വര്യം തന്നെ ആളുകളാണ്. അവിടെ ജീവിക്കുന്നവരാണ്. അവിടുത്ത പാചകം, രീതികൾ, ആളുകളുടെ സ്വഭാവം. വീട് ഒരു കണ്ടെയിനറല്ല. അവിടുത്തെ മനുഷ്യരുടെ സ്വഭാവം അനുസരിച്ചാണ് വീട് ബിഹേവ് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |