
ബോളിവുഡിലെ സൂപ്പർ ഹിറ്റ് സംവിധായകനും നിർമ്മാതാവുമാണ് കരൺ ജോഹർ. നടിമാരായ കജോളും ട്വിങ്കിൾ ഖന്നയും അവതാരകരായി എത്തുന്ന ടു മച്ച് എന്ന ഷോയിൽ സംവിധായകൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അതിഥികളായി കരൺ ജോഹറിനൊപ്പം ജാൻവി കപൂറും ഷോയിൽ പങ്കെടുത്തിരുന്നു.
26 വയസുള്ളപ്പോൾ തന്റെ വിർജിനിറ്റി നഷ്ടപ്പെട്ടെന്നാണ് കരൺ ജോഹർ പറഞ്ഞത്. കൂടാതെ ജാൻവിയുടെ കുടുംബത്തിലെ ഒരംഗവുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നും കരൺ പറഞ്ഞു. ഇത് കേട്ട് ജാൻവി ഞെട്ടുന്നതും കാണാം. ഒരു ഞെട്ടിക്കുന്ന സത്യവും ഒരു കള്ളവും പറയാൻ് അവതാരകർ ആവശ്യപ്പെടുമ്പോഴാണ് കരൺ ഇക്കാര്യം പറയുന്നത്. ഇതിൽ വിർജിനിറ്റിയെ കുറിച്ച് പറഞ്ഞത് സത്യവും ജാൻവിയുടെ ബന്ധുവുമായി ബന്ധമുണ്ടായിരുന്നു എന്ന് പറഞ്ഞത് കള്ളമാണെന്നും കരൺ പിന്നീട് വ്യക്തമാക്കി.
ഇതിനൊപ്പം മറ്റൊരാളുമായി ശാരീരിക ബന്ധം പുലർത്തുന്നത് രണ്ടുപേർ തമ്മിലുള്ള പ്രണയം തകരാനുള്ള കാരണമാകരുതെന്നും സംവിധായകൻ പറഞ്ഞു. വൈകാരികമായി വഞ്ചിക്കുന്നതാണ് പ്രശ്നമെന്നും ശാരിരികമായ വഞ്ചന പ്രശ്നമല്ലെന്നുമാണ് കരണിന്റെയും കജോളിന്റെയും ട്വിങ്കിളിന്റെയും നിലപാട്. ഇതിനെ എതിർത്ത ജാൻവി കപൂർ രണ്ടുതരത്തിലുള്ള വഞ്ചനയും അംഗീകരിക്കാനാവില്ലെന്നാണ് വ്യക്തമാക്കിയത്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ആ ബന്ധം അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും നടി പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |