തിരുവനന്തപുരം ജില്ലയിലെ തുമ്പോടിനടുത്തുള്ള ചെക്കൻഞ്ചിറയിലെ ഒരു വീട്ടിലാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. രാവിലെ റബർ വെട്ടുന്ന പണിക്കാരാണ് ഇവിടെ ഒരു പാമ്പിനെ കണ്ടത്. ഒരു വലിയ പാമ്പ് നായ്ക്കുഞ്ഞിനെ വിഴുങ്ങുന്ന കാഴ്‌ചയാണ് പണിക്കാർ കണ്ടത്. അതിനടുത്തായി രണ്ട് നായ്ക്കുഞ്ഞുങ്ങളെ കൊന്നിട്ടിട്ടുണ്ടായിരുന്നു. പണിക്കാരുടെ ബഹളം കേട്ട് വേഗത്തിൽ ഇഴഞ്ഞു നീങ്ങിയ മൂർഖൻ ഒരു മാളത്തിനുള്ളിൽ കയറി.
ഉടൻതന്നെ പണിക്കാർ മാളം അടച്ചു. ശേഷം വാവാ സുരേഷിനെ വിളിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വാവാ സുരേഷ് മാളം പൊളിച്ച് തെരച്ചിൽ തുടങ്ങി. കാണുക മൂന്ന് നായ്ക്കുഞ്ഞുങ്ങളെ കൊന്ന മൂർഖൻ പാമ്പിനെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |