തിരുവനന്തപുരം ജില്ലയിലെ കരേറ്റിനടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. വീടിന് പുറകിൽ വിറക് അടുക്കി വച്ചിരിക്കുന്നതിന് അടിയിലേക്ക് ഒരു പാമ്പ് കയറി. അതിനടുത്തായി മൂന്ന് പൂച്ച കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു. കുഞ്ഞുങ്ങളെ മാറ്റിയതിന് ശേഷം വീട്ടുകാർ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വാവാ വിറക് മാറ്റാൻ തുടങ്ങിയതും ആ കാഴ്ച്ച കണ്ടു.
ഒന്നല്ല രണ്ട് പാമ്പുകൾ. മൂർഖൻ പാമ്പ് കാട്ടുപാമ്പിനെ കടിച്ച് പിടിച്ചിരിക്കുന്നു. പെട്ടെന്ന് രണ്ട് പാമ്പുകളും രണ്ട് വശത്തേക്ക് നീങ്ങി. ഇതിനിടെ മൂർഖനെ കണ്ട് തള്ള പൂച്ച കുതിച്ച്ചാടിയെങ്കിലും തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. വാവാ സുരേഷ് വീണ്ടും സ്ഥലത്ത് തെരച്ചിൽ തുടങ്ങി. കാണുക മൂർഖൻ പാമ്പിനെയും കാട്ടുപാമ്പിനെയും ഒരു വീട്ടിൽ നിന്ന് പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |