
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും യുവതിക്ക് നേരെ അതിക്രമം. വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡ് ആക്രമണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്.
വിദ്യാര്‍ത്ഥിനി കോളേജിലേക്ക് പോകുന്ന സമയത്ത് മൂന്ന് യുവാക്കള്‍ പിന്തുടര്‍ന്ന് എത്തിയാണ് ആക്രമിച്ചത്. ആസിഡ് ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ കൈക്ക് സാരമായി പൊള്ളലേറ്റുവെന്നാണ് വിവരം.
മൂന്നംഗ സംഘത്തിലെ ജിതേന്ദര്‍ എന്ന യുവാവ് നേരത്തെ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തിരുന്നു. ഇയാള്‍ക്കൊപ്പം അര്‍മാന്‍, ഇഷാന്‍ എന്നിവരും ചേര്‍ന്നാണ് ആസിഡ് ആക്രമണം നടത്തിയത്.
പെണ്‍കുട്ടിയെ ആക്രമിച്ചതിന് ശേഷം പ്രതികള്‍ സംഭവ സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് കൈക്ക് പൊള്ളലേറ്റ വിദ്യാര്‍ത്ഥിനി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |