
തിരുവനന്തപുരം: ഫെബ്രുവരി 23 മുതൽ മാർച്ച് നാലുവരെ നടക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് അജിത്കുമാർ എം.എ ജനറൽ കൺവീനറായും വിനോദ് വി. എൽ ജോയിന്റ് ജനറൽ കൺവീനറുമായി 132പേരടങ്ങുന്ന ഉത്സവ കമ്മിറ്റി രൂപീകരിച്ചു.
ഒൻപതാം ദിവസമായ മാർച്ച് മൂന്നിനാണ് പൊങ്കാല. ശിശുപാലൻ നായർ. കെ (അക്കോമഡേഷൻ), ജയലക്ഷ്മി. ജി (കുത്തിയോട്ടം), വിജയകുമാർ.കെ
(മീഡിയ & ഇൻഫർമേഷൻ), അജിത്കുമാർ. ആർ (മെസ്), നിഷ പി നായർ (പ്രസാദ ഊട്ട്), രാജൻ നായർ.ആർ (പ്രൊസഷൻ & താലപ്പൊലി), ലാൽ ആർ. ഐ
(പ്രോഗ്രാം), റെജി.ആർ (റിസപ്ഷൻ), ചിത്രലേഖ.ഡി (വോളന്റിയർ) എന്നിവരാണ് സബ് കമ്മിറ്റികളുടെ കമ്മിറ്റി കൺവീനർമാർ.
ഫെബ്രുവരി 23ന് വൈകിട്ട് 5.30 ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ പൊങ്കാല മഹോത്സവം
ആരംഭിക്കും. ഉത്സവത്തിന്റെ മൂന്നാം നാളായ ഫെബ്രുവരി 25ന് രാവിലെ
8.45ന് കുത്തിയോട്ട വ്രതം ആരംഭിക്കും. മാർച്ച് മൂന്നിന് രാവിലെ
9.45ന് അടുപ്പിൽ തീ പകർന്ന് ഉച്ചയ്ക്ക് 2.15 ന് പൊങ്കാല നിവേദിക്കും.
രാത്രി 8.30 ന് കുത്തിയോട്ട ബാലന്മാർക്ക് ചൂരൽ കുത്ത്. 10.45ന് ദേവിയുടെ
പുറത്തെഴുന്നള്ളത്ത്. നാലിന് രാത്രി 9.45 ന് കാപ്പഴിക്കും. 12.45ന് ഗുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |