
1990ൽ അമ്മയ്ക്ക് സ്കൂൾമീറ്റിൽ വെങ്കലം
2025ൽ മകൾക്ക് സ്വർണം
തിരുവനന്തപുരം: കരുത്തും കരുതലുമായ അമ്മ സാക്ഷി. സ്വർണ ദൂരത്തേയ്ക്ക് ജാവലിൻ പായിച്ച് കെ.എസ് അവന്തിക അമ്മയെപ്പോലെ കായിക മേളയിലെ 'മെഡൽ ' താരമായി. 1990ൽ കോട്ടയം കായിക മേളയിൽ 100 ഹർഡിൽസിൽ വെങ്കല മെഡൽ ജേതാവായിരുന്നു അവന്തികയുടെ മാതാവ് ടി.വി. മിനിജ. ഇന്നലെ അവന്തിക ജാവലിനിൽ സ്വർണം നേടിയപ്പോൾ മിനിജ സാക്ഷിയായിരുന്നു.
33.94 മീറ്റർ ദൂരം കീഴടക്കിയാണ് ഇടുക്കി എം.കെ.എൻ.എം എച്ച്. എസ് എസിലെ പ്ലസ് ടു വിദ്യാർത്ഥിനി അവന്തിക സ്വർണമണിഞ്ഞത്. കായികാദ്ധ്യാപികയായ അമ്മയുടെ ശിക്ഷണത്തിൽ ഇറങ്ങിയ ആദ്യ സംസ്ഥാന മീറ്റിൽ സ്വർണം നേടിയ സന്തോഷത്തിലാണ് അവന്തിക. ഇടുക്കി എൻ.ആർ സിറ്റിയിലെ എസ്.എൻ.വി.എച്ച്. എസ്. എസിലെ കായികാദ്ധ്യാപികയായിരുന്നു മിനിജ. സ്കൂളിലെ മറ്റ് വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനൊപ്പം മക്കളായ അവന്തികയേയും ചേച്ചി അനാർക്കലിയേയും കൂടെ കൂട്ടിയിരുന്നു. അനാർക്കലി ട്രിപ്പിൾ ജംപ്, ഹൈജംപ് എന്നീ ഇനങ്ങളിൽ തിളങ്ങി. അവന്തികയ്ക്ക് ജാവലിൻ നൽകി. അവന്തികയുടെ ആദ്യ കായികമേളേയാണ്.
എറണാകുളം കല്ലൂർക്കാട് ബി.ആർ സിയിലാണ് മിനിജ ജോലി ചെയ്യുന്നത്. 90കളിൽ ജൂനിയർ നാഷണൽ, അമച്വർ മീറ്റ്, വിമൺസ് സ്റ്റേറ്റ് മീറ്റുകളിൽ 100 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയിട്ടുണ്ട്. റിട്ട. എക്സൈസ് ഉദ്യോഗസ്ഥനായ സുനിൽ കുമാറാണ് പിതാവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |