
പരിക്കുകാരണം ഓട്ടത്തിൽ നിന്ന് മാറിയ സോണിയയ്ക്ക് ചാട്ടത്തിൽ സ്വർണം
തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കായികമേളയിൽ 100, 200 മീറ്ററായിരുന്നു തൃശൂരുകാരി സോണിയയുടെ ലക്ഷ്യം. മൂന്ന് മാസംമുമ്പ് പരിശീലനത്തിനിടെ പരിക്കുപറ്റിയപ്പോൾ ട്രാക്കൊന്ന് മാറ്റിപ്പിടിച്ചു. ഒന്നരമാസം ഹൈജമ്പിൽ കഠിനപരിശ്രമം. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സീനിയർ പെൺകുട്ടികളുടെ ഹൈജമ്പിൽ സ്വർണേനേട്ടവുമായി മടക്കം . കഴിഞ്ഞ ദിവസം നടന്ന 200 മീറ്ററിൽ വെങ്കലവും സ്വന്തമാക്കിയിരുന്നു. ആർ.എം.എച്ച്.എസ്.എസ് ആളൂർ സ്കൂളിലെ ഇ.ജെ സോണിയ അരുൺ അരവിന്ദാക്ഷന്റെ പരിശീലനത്തിൽ മൂന്ന് വർഷമായി 100 മീറ്റർ, 200 മീറ്റർ ഇനങ്ങളിൽ മത്സരിച്ചുവരികയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |