
കോട്ടയം: കങ്ങഴ മുസ്ലിം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ എതിരാളികളെ മലർത്തിയടിക്കുന്നതിലും മിടുക്കരാണ്. 26 വർഷം മുമ്പ് സ്‌കൂൾ ഗ്രൗണ്ടിലെ പൂഴി മണ്ണിൽ ഗോദയൊരുക്കി ആരംഭിച്ചതാണ് ഗുസ്തി പഠനം.
സ്‌കൂളിലെ യു.പി സ്പോർട്സ് അദ്ധ്യാപകനായി പാലാ സെന്റ് തോമസ് കോളേജിലെ മുൻ ഗുസ്തി ചാമ്പ്യൻ സാജൻ എം.സിറിയക് 1999ൽ എത്തിയതാണ് നിമിത്തമായത്. അന്നത്തെ ഹൈസ്കൂൾ കായികാദ്ധ്യാപകൻ ഇമ്മാനുവേൽ മാത്യുവും ചേർന്ന് ഗുസ്തി പരിശീലനം ആരംഭിച്ചു. ആദ്യം 30 പേരായിരുന്നു.
സാജന്റെ ശിഷ്യരും ദേശീയ താരങ്ങളുമായ സുഹൈൽ അംജുമിൻ, പി.ജി.സുരേഷ്, കെ.ജി.രഞ്ജിത്ത്, കായികാദ്ധ്യാപകൻ ഷനൂജ് ഷാജഹാൻ എന്നിവരാണ് നിലവിലെ പരിശീലകർ. ഇവരുടെ മക്കളും ഗുസ്തി അഭ്യസിക്കുന്നുണ്ട്.
സംസ്ഥാന-ദേശീയ കായികമേളയിൽ സ്കൂൾ ഒട്ടേറെ മെഡലുകൾ നേടി. 20 തവണ ദേശീയ മേളയിൽ പങ്കെടുത്തു. അഞ്ചുതവണ സംസ്ഥാനത്ത് ഒന്നാം സ്ഥാനമായിരുന്നു.
ടെറസിൽ പരിശീലനം
സ്കൂൾ കെട്ടിടത്തിലെ ടെറസിൽ ഷെഡ് ഒരുക്കി. ബെഡ് നിരത്തിയാണ് പരിശീലനം. 14 കുട്ടികൾ ഗുസ്തി അഭ്യസിക്കുന്നു. എല്ലാദിവസവും വൈകിട്ട് 3.30 മുതൽ 6.30 വരെയും ശനിയാഴ്ച രാവിലെ 7 മുതൽ 10 വരെയുമാണ് പരിശീലനം. 2012ൽ വെയ്റ്റ്‌ലിഫ്റ്റും പവർ ലിഫ്റ്റും ആരംഭിച്ചു. വെയ്റ്റ് ലിഫ്റ്റിൽ പെൺകുട്ടികളുമുണ്ട്.
പരിമിതികൾക്കുള്ളിൽ നിന്നാണ് കുട്ടികൾ പരിശീലിച്ച് മികച്ച വിജയം നേടുന്നത്
സ്‌കൂൾ അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |