
ജാപ്പനീസ് യൂണിവേഴ്‌സിറ്റികളിൽ അണ്ടർ ഗ്രാജ്വേറ്റ് കോഴ്‌സുകളിൽ അവസരം.പ്രെസിഷൻ എൻജിനിയറിംഗ്, സിസ്റ്റംസ് ഇന്നോവേഷൻ,എയ്‌റോനോട്ടിക്‌സ് & അസ്‌ട്രോനോട്ടിക്‌സ്,ഇലക്ട്രിക്കൽ എൻജിനിയറിംഗ് & ഇൻഫർമേഷൻ സിസ്റ്റംസ്,മെറ്റീരിയൽസ് എൻജിനിയറിംഗ്,അർബൻ എൻജിനിയറിംഗ്,കെമിക്കൽ സിസ്റ്റം എൻജിനിയറിംഗ്,കെമിസ്ട്രി & ബയോടെക്‌നോളജി,അഡ്വാൻസ്ഡ് ഇന്റർഡിസിപ്ലിനറി സ്റ്റഡീസ്,ന്യൂക്ലിയർ എൻജിനിയറിംഗ് & മാനേജ്‌മെന്റ്,ബയോഎൻജിനിയറിംഗ്,ടെക്‌നോളജി മാനേജ്മന്റ് ഫോർ ഇന്നൊവേഷൻ എന്നിവ ഇപ്പോൾ ഓഫർ ചെയ്യുന്ന പുത്തൻ കോഴ്‌സുകളാണ്.യൂണിവേഴ്‌സിറ്റി ഒഫ് ടോക്യോവിലെ സ്‌കൂൾ ഓഫ് എൻജിനിയറിംഗാണ് കോഴ്‌സ് ഓഫർ ചെയ്യുന്നത്.ലോക യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ യൂണിവേഴ്‌സിറ്റി ഒഫ് ടോക്യോക്ക് 29-ാം സ്ഥാനമാണുള്ളത്.പ്ലസ് ടു വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കാൻ ജാപ്പനീസ് ഭാഷാ പ്രാവീണ്യം ആവശ്യമാണ്.നാലു വർഷമാണ് അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമിന്റെ കാലയളവ്.രണ്ടു വർഷത്തെ ബിരുദാനന്തര പ്രോഗ്രാമും,മൂന്ന് വർഷത്തെ ഡോക്ടറൽ പ്രോഗ്രാമുകളും ഇവിടെയുണ്ട്.MEXT സ്‌കോളർഷിപ് പ്രോഗ്രാമിലുൾപ്പെടുത്തി ജാപ്പനീസ് എംബസി വഴി അപേക്ഷിക്കാം.സ്‌കോളർഷിപ് ലഭിച്ചാൽ പ്രതിവർഷം 117000 യെൻ ലഭിക്കും.പ്രതിവർഷം 80000 യെൻ ചെലവ് വരും.www.u-tokyo.ac.jp.ഇംഗ്ലീഷ്,ജാപ്പനീസ് മാധ്യമത്തിലാണ് പഠിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |