
കൊച്ചി :പുതിയ ഹ്യൂണ്ടായ് വെന്യൂ കോംപാക്റ്റ് എസ്.യു.വിയുടെ ബുക്കിംഗ് ആരംഭിച്ചു. 25,000 രൂപ നൽകി ഉപഭോക്താക്കൾക്ക് പുതിയ മോഡൽ ബുക്ക് ചെയ്യാം. 'ടെക് അപ്. ഗോ ബിയോണ്ട്' എന്ന കാഴ്ചപ്പാടോടെ പുറത്തിറക്കിയ വെന്യൂ കോംപാക്റ്റ് എസ്.യു.വി ബോൾഡ് ഡിസൈനിലും നൂതന സാങ്കേതികവിദ്യയിലും പുതിയ നിർവചനമാകാനാണ് ലക്ഷ്യമിടുന്നത്. ഈ വാഹനം പുറത്തിറക്കുന്നതിനോടനുബന്ധിച്ചുള്ള വീഡിയോയിൽ, ഗ്ലോബൽ ഐക്കണും ബ്രാൻഡ് അംബാസഡറുമായ ദീപിക പദുക്കോൺ വെന്യുവിന്റെ ശക്തിയും കൃത്യതയും ഒരു ഫൈറ്റർ ജെറ്റിനോട് താരതമ്യം ചെയ്യുന്നു. ചടുലവും സാങ്കേതികമായി സമ്പന്നവുമായ ഡ്രൈവിംഗ് അനുഭവം ആഗ്രഹിക്കുന്ന പുതിയ കാലത്തെ ഉപഭോക്താക്കളെയാണ് ഹ്യൂണ്ടായ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
"പുതിയ ഹ്യൂണ്ടായ് വെന്യൂവിലൂടെ സമകാലിക ഉപഭോക്താക്കളുടെ അഭിലാഷങ്ങളുമായി പ്രതിദ്ധ്വനിക്കുന്ന നൂതന സാങ്കേതികവിദ്യ സംയോജിപ്പിക്കുന്ന ധീരമായ രൂപകൽപ്പനയും ആധുനിക പ്രീമിയം നിലവാരവും പുനർനിർവചിക്കുന്നു" -
തരുൺ ഗാർഗ്
ഹോൾ ടൈം ഡയറക്‌ടർ ആൻഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ
ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |