
ആലപ്പുഴ: പുന്നപ്ര-വയലാർ രക്‌തസാക്ഷിത്വത്തിന്റെ 79ാം വാർഷിക വാരാചരണം ഇന്ന് സമാപിക്കും. രാവിലെ 7.30 ന് ആലപ്പുഴ വലിയചുടുകാട് രക്‌തസാക്ഷി മണ്ഡപത്തിൽ മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ ദീപശിഖ കൈമാറും. ഒമ്പതിന് മേനാശേരി രക്‌തസാക്ഷി മണ്ഡപത്തിൽ കെ.വി.ദേവദാസ് ദീപശിഖ കൈമാറും. വയലാറിൽ എത്തുന്ന ഇരുദീപശിഖകളും കേന്ദ്രവാരാചരണ കമ്മിറ്റി പ്രസിഡന്റ് എം.സി.സിദ്ധാർത്ഥൻ ഏറ്റുവാങ്ങി വയലാർ രക്‌തസാക്ഷി മണ്ഡപത്തിൽ സ്ഥാപിക്കും. ഉച്ചയ്ക്ക് ശേഷം രണ്ടിന് വയലാർ രാമവർമ്മ് അനുസ്മരണ സാഹിത്യ സമ്മേളനം ചേരും. വിദ്വാൻ കെ. രാമകൃഷ്ണൻ അദ്ധ്യക്ഷനാകും. എം.കെ.ഉത്തമൻ സ്വാഗതം പറയും.ജി.എസ്.പ്രദീപ്, ആലങ്കോട് ലീലാകൃഷ്ണൻ, എ.ജി.ഒലീന, ഒ.കെ. മുരളീകൃഷ്ണൻ എന്നിവർ സംസാരിക്കും. വാരാചരണത്തിന് സമാപനം കുറിച്ച് വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. എം.സി.സിദ്ധാർത്ഥൻ അദ്ധ്യക്ഷനാകും.എൻ.പി. ഷിബു സ്വാഗതം പറയും. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, നേതാക്കളായ ടി.എം.തോമസ് ഐസക്, പി.സന്തോഷ് കുമാർ എം.പി, സി.എസ്.സുജാത, കെ.പ്രകാശ് ബാബു, സജി ചെറിയാൻ, കെ.പി.രാജേന്ദ്രൻ, ആർ.നാസർ, പി.പ്രസാദ്, കെ.പ്രസാദ്, കെ.രാജൻ, എ.എം.ആരിഫ്, ടി.ജെ.ആഞ്ചലോസ്, മനു സി .പുളിക്കൽ, ടി.ടി.ജിസ്‌മോൻ, പി. കെ.സാബു, എസ്.സോളമൻ എന്നിവർ സംസാരിക്കും. രാത്രി പത്തിന് പാട്ടിന്റെ നൂറു പൂക്കളുമായി അലോഷിയുടെ സംഗീതപരിപാടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |