
ബാങ്കോക്ക് : തായ്‌ലൻഡ് മുൻ രാജ്ഞി സിരികിതിന്റെ (93) വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരണത്തിൽ അഗാധമായ ദുഃഖം അറിയിച്ച അദ്ദേഹം, പൊതുസേവനത്തിനായുള്ള സിരികിതിന്റെ ആജീവനാന്ത സമർപ്പണം തലമുറകൾക്ക് പ്രചോദനം നൽകുമെന്ന് പറഞ്ഞു.
1946 മുതൽ 2016 ഒക്ടോബറിൽ മരണം വരെ തായ്‌ലൻഡിന്റെ രാജാവായിരുന്ന ഭൂമിബോൽ അതുല്യതേജിന്റെ പത്നിയാണ് സിരികിത്. നിലവിലെ രാജാവായ മഹാ വജിറലോംഗ്കോൺ ഇവരുടെ മകനാണ്. 2019 മുതൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു സിരികിത്.
രക്തത്തിൽ അണുബാധയുണ്ടായതോടെ വെള്ളിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സിരികിതിന്റെ ജന്മദിനം (ആഗസ്റ്റ് 12) തായ്‌ലൻഡിൽ മാതൃദിനമായി ആഘോഷിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |