
കൊച്ചി: പതഞ്ജലി യോഗ പീഠിന്റെ അത്യാധുനിക തീവ്ര പരിചരണ ആശുപത്രിയുടെ ഉദ്ഘാടനം സ്വാമി ബാബ രാംദേവിന്റെയും ആചാര്യ ബാലകൃഷ്‌ണയുടെയും സാന്നിദ്ധ്യത്തിൽ ഹരിദ്വാറിൽ നടന്നു. ആരോഗ്യ സേവന മേഖലയിലെ ചരിത്ര നിമിഷമാണിതെന്ന് ബാബ രാംദേവ് പറഞ്ഞു. എല്ലാ വിഭാഗത്തിനും താങ്ങാവുന്ന ചെലവിൽ ആരോഗ്യ മേഖലയിൽ സേവനങ്ങൾ ലഭ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എയിംസ്, അപ്പോളാേ തുടങ്ങിയവയേക്കാൾ വലിയ ആരോഗ്യ സേവന ശൃംഖലയ്ക്ക് രൂപം നൽകാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ബ്രയിൻ, ഹൃദയം, നട്ടെല്ല് തുടങ്ങിയ മേഖലകളിലെ സ്‌പെഷ്യാലിറ്റി സേവനങ്ങൾ പുതിയ ആശുപത്രിയിലുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |