
സംസ്ഥാന സർക്കാരിന്റെ ഐ.ടി വിഷൻ 2031 കരട് റിപ്പോർട്ട്
ലക്ഷ്യം
5 ലക്ഷം തൊഴിലവസരങ്ങൾ
കൊച്ചി: സംസ്ഥാന സർക്കാറിന്റെ വിഷൻ 2031 പദ്ധതിയുടെ ഭാഗമായി ഇൻഫോർമേഷൻ ടെക്‌നോളജി, ഇലക്ട്രോണിക്‌സ്, സെമികണ്ടക്ടർ, നൂതന സാങ്കേതികവിദ്യ മേഖലകളിൽ 5,000 കോടി ഡോളർ ബിസിനസ് കേരളം ലക്ഷ്യമിടുന്നു. ഇതിലൂടെ അഞ്ച് ലക്ഷം പുതിയ തൊഴിലവസങ്ങൾ സൃഷ്‌ടിക്കും. ഐടി വകുപ്പ് സംഘടിപ്പിച്ച 'റീകോഡ് കേരള 2025' വികസന സെമിനാറിന്റെ ഉദ്ഘാടനവേദിയിൽ വ്യവസായമന്ത്രി പി. രാജീവിന് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്‌ത കരട് രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 20,000 കോടി രൂപയുടെ സ്റ്റാർട്ടപ്പ് നിക്ഷേപം, 20,000 സ്റ്റാർട്ടപ്പുകൾ, 30 ദശലക്ഷം ചതുരശ്രയടി പുതിയ ഐ.ടി ഓഫീസുകൾ തുടങ്ങിയവും ലക്ഷ്യമിടുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെമികോൺ, ഫ്യൂച്ചർ ടെക് മിഷൻ, ദ ഫ്യൂച്ചർ കോർപ്പറേഷൻ എന്നീ മിഷനുകൾ രൂപീകരിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മിഷനിൽ 2030 ഓടെ കേരള എ.ഐ ബിൽ ഒഫ് റൈറ്റ്സ് നടപ്പാക്കും. സൈബർ സുരക്ഷയും ഗ്രീൻ കമ്പ്യൂട്ടിംഗ് പാർക്കുകളും ഉൾപ്പെടുന്ന ഭാവി ടെക് മേഖല രൂപീകരിക്കും.
പുതിയ പദ്ധതികൾ
ഓപ്പൺ സോഴ്സ് സോഫ്‌റ്റ്‌വെയർ ഉപയോഗം ശക്തിപ്പെടുത്തി സർക്കാരിന്റെ സോഫ്‌റ്റ്‌വെയർ ചെലവ് 30 ശതമാനം കുറയ്ക്കുക, 10 ലക്ഷം പേരെ എ.ഐ ഉൾപ്പെടെ മേഖലകളിൽ പരിശീലിപ്പിക്കുക, ടെക്‌നോസിറ്റി, ഇൻഫോപാർക്ക് മൂന്നാംഘട്ടം, സൈബർ പാർക്കിന്റെ വിപുലീകരണം, കെ. സ്‌പേസ് എയ്‌റോസ്‌പേസ് ക്ലസ്റ്റർ തുടങ്ങിയ പദ്ധതികൾ നടപ്പാക്കും.
പ്രധാന നിർദ്ദേശങ്ങൾ
സ്ത്രീ സംരഭകത്വം പ്രോത്സാഹിപ്പിക്കുക
ഗ്രാമീണ മേഖലകളിൽ 50 ലീപ് സെന്ററുകൾ
250 ഏർലി ഇന്നോവേഷൻ സെന്ററുകൾ
14 ജില്ലകളിലും ഫ്രീഡം സ്‌ക്വയറുകൾ
2029ഓടെ ആനിമേഷൻ,ഗെയിമിംഗ് മേഖലയിൽ 250 കമ്പനികൾ
100 ശതമാനം ഓൺലൈൻ സർക്കാർ സേവനങ്ങൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |