
കൊച്ചി: ശ്രീ ഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനികളുടെ മാനേജിംഗ് ഡയറക്ടർ ബൈജു ഗോപാലനെ ഫെഡറേഷൻ ഒഫ് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ (എഫ്.എച്ച്.ആർ.എ.ഐ) എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു. സതേൺ ഇന്ത്യ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് ശ്യാമ രാജുവാണ് ദക്ഷിണേന്ത്യയിൽ നിന്ന് എഫ്.എച്ച്.ആർ.എ.ഐയുടെ ഈ പ്രധാന സ്ഥാനത്തേക്ക് ബൈജു ഗോപാലനെ നാമനിർദേശം ചെയ്തത് . കഴിഞ്ഞ ദിവസം ലഖ്‌നൗവിൽ നടന്ന എഫ്.എച്ച്.ആർ.എ.ഐയുടെ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ശ്രീ ഗോകുലം ഹോട്ടൽസ് ആൻഡ് റിസോർട്‌സിന്റെ മാനേജിംഗ് ഡയറക്ടറായ ബൈജു ഗോപാലൻ ഹോസ്‌പിറ്റാലിറ്റി രംഗത്ത് ശ്രദ്ധേയമായ സംഭാവനകളും നേതൃത്വവും നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |