
ന്യൂഡൽഹി: ഛഠ് പൂജയ്ക്കായി ബി.ജെ.പി സർക്കാർ കൃത്രിമ ജലാശയം ഉണ്ടാക്കിയെന്ന് ആരോപണം. യമുന നദിയോട് ചേർന്ന് ശുദ്ധീകരിച്ച ജലം നിറച്ച 'വ്യാജ യമുന" നിർമ്മിച്ചെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. എന്നാൽ ആരോപണം ബി.ജെ.പി നിഷേധിച്ചു.
ബീഹാർ തിരഞ്ഞെടുപ്പിൽ ജയിക്കാനായി യമുനാ നദിയിലെ മലിനീകരണം മറച്ചുവയ്ക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് എ.എ.പി ആരോപിച്ചു. വസീറാബാദ് ഫ്‌ളൈ ഓവറിന് മുകളിൽ നിന്ന് കാണുന്ന യമുനാ നദിയുടെയും സമീപത്തെ കൃത്രിമ ജലാശയത്തിന്റെയും വീഡിയോ എ.എ.പി പുറത്തുവിട്ടു. നദിയോട് ചേർന്ന് പുതിയ പടിക്കെട്ടുകൾ സഹിതമാണ് കുളം നിർമ്മിച്ചത്. വസീറാബാദിലെ ശുദ്ധജല പ്ലാന്റിൽ നിന്നാണ് കൃത്രിമ ജലാശയത്തിലേക്ക് വെള്ളമെത്തിച്ചതെന്നും എ.എ.പി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.
എ.എ.പിയുടെ ആരോപമങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് ബി.ജെ.പി പറഞ്ഞു. ഉത്സവങ്ങൾക്ക് മുന്നോടിയായി യമുന ശുചീകരണത്തെ എ.എ.പി എതിർക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |