
നല്ല കറുത്ത ഇടതൂർന്ന മുടി ആഗ്രഹിക്കാത്തവർ ആരാണ് ഉള്ളത്. എന്നാൽ, ഈ കാലഘട്ടത്തിലെ ജീവിത രീതിയും ഹോർമോൺ വ്യതിയാനവും കാരണം പലരുടെയും മുടി വേഗം നരച്ച് പോകുന്നു. ചെറിയ കുട്ടികൾക്ക് വരെ ഇപ്പോൾ നര ബാധിക്കുന്നുണ്ട്. ഇതിന് പരിഹാരമായി കടയിൽ കിട്ടുന്ന വില കൂടിയ ഡെെയാണ് പലരും വാങ്ങി ഉപയോഗിക്കുന്നത്. എന്നാൽ ആദ്യം ഇവ നല്ല ഫലം തരുമെങ്കിലും ഇതിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ കാലക്രമേണ മുടിയ്ക്ക് ദോഷം ചെയ്യുന്നു. മുടിയുടെ പരിചരണത്തിന് എപ്പോഴും പ്രകൃതിദത്തമായ രീതി ഉപയോഗിക്കുന്നതാണ് നല്ലത്. എളുപ്പത്തിൽ മുടി കറുപ്പിക്കാൻ സഹായിക്കുന്ന ഒരു പ്രകൃതിദത്ത ഡെെ പരിചയപ്പെടാം.
ആവശ്യമായ സാധനങ്ങൾ
തൈര് - 4 ടീസ്‌പൂൺ
കാപ്പിപ്പൊടി - 3 ടീസ്‌പൂൺ
വെളിച്ചെണ്ണ - 3 ടീസ്‌പൂൺ
തയ്യാറാക്കുന്ന വിധം
ഇരുമ്പ് പാത്രത്തിൽ കാപ്പിപ്പൊടിയും വെളിച്ചെണ്ണയുമെടുത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് തൈര് കൂടിച്ചേർത്ത് ക്രീം രൂപത്തിലാക്കാണം. കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും അടച്ചുവച്ച ശേഷം ഉപയോഗിക്കാവുന്നതാണ്.
ഉപയോഗിക്കേണ്ട വിധം
മുടിയിലും ശിരോചർമത്തിലും നന്നായി എണ്ണ പുരട്ടുക. നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന വെളിച്ചെണ്ണയോ കാച്ചിയ എണ്ണയോ ഉപയോഗിച്ചാൽ മതി. ശേഷം ഡൈ പുരട്ടിക്കൊടുക്കുക. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വച്ചശേഷം കഴുകി കളയാവുന്നതാണ്. ഷാംപുവിന് പകരം താളി ഉപയോഗിച്ച് കഴുകി കളയാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |