
പുകവലിയും മദ്യപാനവും പോലുള്ള ശീലങ്ങൾ ആരോഗ്യത്തിന് ദോഷമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ അതിനെക്കാൾ ആരോഗ്യത്തിന് ദോഷം ചെയ്യുന്ന ഒരു ശീലമുണ്ട്. എന്നാൽ അതിനെക്കുറിച്ച് അധികമാർക്കും അറിയില്ല. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടും എല്ലാവർഷവും സംഭവിക്കുന്ന 4-5 ദശലക്ഷം മരണങ്ങൾ ഈ ശീലം നിർത്തിയാൽ കുറയ്ക്കാനാകും. അലസതയാണ് ഈ ശീലം.
ഈ കാലഘട്ടത്തിൽ മിക്ക ആളുകളും ഉദാസീനമായ ജീവിതം നയിക്കുന്നവരാണ്. എന്നാൽ ഇത് വളരെ ദോഷമാണെന്ന് ഡോക്ടറും എഴുത്തുകാരനുമായ രംഗൻ ചാറ്റർജി പറയുന്നു. മുതിർന്നവരിൽ നാലിൽ ഒരാൾക്കും കൗമാരക്കാരിൽ അഞ്ചിൽ നാലുപേരും അലസമായ ജീവിതം നയിക്കുന്നുണ്ടെന്നാണ് കണക്ക്. മണിക്കൂറുകളോളം സ്ക്രീനിന് മുന്നിൽ തുടരുന്നത് വളരെ ഗൗരവം നിറഞ്ഞ ഒന്നായി ലോകാരോഗ്യ സംഘടന കാണുന്നു. ലോകമെമ്പാടുമുള്ള സാംക്രമികേതര രോഗങ്ങൾക്കും മരണത്തിനും പ്രധാന കാരണം ഉദാസീനമായ ജീവിതശെെലിയാണ്. പതിവായുള്ള ശാരീരിക പ്രവർത്തനങ്ങൾ പലതരം ക്യാൻസറുകളുടെ സാദ്ധ്യത എട്ട് ശതമാനം മുതൽ 28 ശതമാനം വരെ കുറയ്ക്കുന്നു.
ഹൃദ്‌രോഗം - പക്ഷാഘാതം എന്നിവയുടെ സാദ്ധ്യത 19 ശതമാനവും പ്രമേഹത്തിനുള്ള സാദ്ധ്യത 17 ശതമാനവും വിഷാദം, ഡിമെൻഷ്യ എന്നിവയുടെ സാദ്ധ്യത 28-32 ശതമാനം വരെ കുറയ്ക്കുന്നതായി റിപ്പോർട്ടുണ്ട്. മെച്ചപ്പെട്ട ആരോഗ്യത്തിനും ക്ഷേമത്തിനും വ്യായാമം ആവശ്യമാണെന്ന് ഡോക്ടർ രംഗൻ ചാറ്റർജി പറയുന്നു. വാർദ്ധക്യകാലം ആരോഗ്യത്തോടെയിരിക്കണമെങ്കിൽ ശാരീരിക പ്രവർത്തനങ്ങൾ പ്രധാനമാണ്. പ്രായമാകുപ്പോൾ വെറുതേ ഒതുങ്ങി കൂടരുതെന്നും ഡോക്ടർമാർ പറയുന്നു.
അടുത്തിടെ കനേഡിയൻ മെഡിക്കൽ അസോസിയേഷൻ പ്രസിദ്ധീകരിച്ച് ജേണലിൽ പ്രായമായവരിൽ രോഗങ്ങൾ തടയുന്നതിന് ശാരീരിക പ്രവർത്തനങ്ങൾ നിർണായകമാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ ശാരീരിക പ്രവർത്തനങ്ങൾ മാനസികാരോഗ്യം, ജീവിത നിലവാരം എന്നിവയെയും മെച്ചപ്പെടുത്തുന്നുണ്ട്. ഇതിനർഥം നിങ്ങൾ ജിമ്മിൽ പോകണമെന്നോ കഠിനമായ വ്യായാമങ്ങൾ ചെയ്യണമെന്നോ അല്ലെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
ചെറിയ ചലനങ്ങൾ പോലും നിങ്ങളുടെ ആരോഗ്യത്തെ പോസിറ്റീവായി സ്വാധീനിക്കും. ഷിക്കാഗോ മെഡിക്കൽ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ ഒരു വ്യക്തി സാധാരണ നടക്കുന്നതിനേക്കാൾ വേഗത്തിൽ മിനിറ്റിൽ 14 ചുവടുകൾ കൂടുതൽ നടക്കുന്നത് ശാരീരിക പ്രവർത്തനങ്ങൾക്ക് പുരോഗതി ഉണ്ടാക്കിയതായി കണ്ടെത്തിയിരുന്നു. അശ്രദ്ധമായ നടത്തം പോലും ശരീരത്തിന് പോസിറ്റീവാണെന്ന് ഡോക്ടർമാർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |