
ധനുഷും കൃതിസനോണും പ്രധാന വേഷത്തിൽ എത്തുന്ന ബോളിവുഡ് ചിത്രം തേരെ ഇഷ്ക് മേം നവംബർ 28ന് തിയേറ്ററിൽ. ആനന്ദ് എൽ. റായ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ വർഷങ്ങൾക്കുശേഷം ധനുഷ് വീണ്ടും കോളേജ് വിദ്യാർത്ഥിയായി വേഷമിടുന്നു എന്ന പ്രത്യേകതയുണ്ട്. ഇമോഷനൽ ലൗ സ്റ്റോറിയാണ് ചിത്രം. 'അത്രൻ ഗിരേ' എന്ന ചിത്രത്തിനു ശേഷം ആനന്ദ് എൽ. റായ്‌യും ധനുഷും വീണ്ടും ഒന്നിക്കുകയാണ്.
എ.ആർ. റഹ്‌മാൻ ആണ് സംഗീതം.അതേസമയം വിഘ്നേഷം രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം പൂർത്തിയായി. ധനുഷിന്റെ ഭാര്യ വേഷത്തിൽ മമിത ബൈജു എത്തുന്നു. ധനുഷിന്റെ അച്ഛനായി കെ. എസ്. രവികുമാറും, അമ്മ ആയി ശ്രീജ രവിയും ആണ്.ജയറാം, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് മറ്റ് താരങ്ങൾ. വേൽ ഫിലിംസ് ഇന്റർനാഷണൽ ആണ് നിർമ്മാണം. ഇതാദ്യമായി ധനുഷും മമിത ബൈജുവും നായകനും നായികയുമായി എത്തുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |