
ധ്യാൻ ശ്രീനിവാസൻ നായകനായി റെജി പ്രഭാകർ സംവിധാനം ചെയ്യുന്ന കാഞ്ചിമാല എന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബറിൽ കൊല്ലത്ത് ആരംഭിക്കും . ചലച്ചിത്ര ,സാമൂഹ്യ, രാഷ്ടീയ രംഗങ്ങളിലെ പ്രമുഖകരുടെയും , അണിയറപ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ആദ്യ ദീപം തെളിച്ച് പൂജാ ചടങ്ങിന് ആരംഭം കുറിച്ചു. സംവിധായകൻ തുളസിദാസ് സ്വിച്ചോണും ,നിർമ്മാതാവ് എ.വി.അനൂപ് ഫസ്റ്റ് ക്ലാപ്പും നൽകി. നഷ്ടമാകുന്ന മനുഷ്യ ബന്ധങ്ങളുടെ വിസ്മയകരമായ സൗന്ദര്യം, സ്നേഹം, ആർദ്രത. ഇതെല്ലാം തിരിച്ചു പിടിക്കാനുള്ള ഉദ്യമം ആണ് കാഞ്ചിമാല എന്ന ചിത്രത്തിലൂടെ സംവിധായകൻ റെജി പ്രഭാകർ പറയാൻ ശ്രമിക്കുന്നത്.
അജു വർഗീസ്, സിദ്ദിഖ്, ഇന്ദ്രൻസ്, സുധീർ കരമന, കുടശനാട് കനകം, ശോഭ മോഹൻ എന്നിവരും ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു. കഥ - ഭാനു ഭാസ്കർ .ഛായാഗ്രഹണം- പ്രദീപ് നായർ, ഗാനങ്ങൾ - റഫീഖ് അഹമ്മദ് ' സംഗീതം - ബിജിബാൽ , രമേഷ് നാരായണൻ' എഡിറ്റിംഗ് - സിയാൻ ശ്രീകാന്ത്. കലാസംവിധാനം - രാജീവ് കോവിലകം. മേക്കപ്പ് - പട്ടണം ഷാ. കോസ്റ്റ്യും ഡിസൈൻ - ഇന്ദ്രൻസ് ജയൻ, കോ- ഡയറക്ടർ - ഷിബു ഗംഗാധരൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഹാരിസൺ, പ്രൊഡക്ഷൻ കൺട്രോളർ - ഹരി വെഞ്ഞാറമൂട്. ശ്രേയാനിധി ക്രിയേഷൻ സിന്റെ ബാനറിൽ രാജേഷ് നായർ, ശ്രേയാനിധി എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ. ഒ വാഴൂർ ജോസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |