
കൊച്ചി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംഘടിപ്പിക്കുന്ന കേരള ഇന്റർനാഷണൽ ജുവലറി ഫെയർ 31, നവംബർ 1, 2, തീയതികളിൽ അങ്കമാലി അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും.
31ന് രാവിലെ 9.30ന് അസോസിയേഷൻ സംസ്ഥാന ചെയർമാൻ ഡോ.ബി. ഗോവിന്ദൻ പതാക ഉയർത്തും. 10.30ന് ബെന്നി ബഹനാൻ എം.പി ഫെയർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചെയർമാൻ ബി. ഗോവിന്ദൻ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ റോജി എം. ജോൺ, കെ.ജെ. മാക്‌സി, വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര, ജി.ജെ.സി ചെയർമാൻ രാജോഷ് റോക്കോ ഡെ, വൈസ് ചെയർമാൻ അവിനാഷ് ഗുപ്ത, പ്രസിഡന്റ് ജസ്റ്റിൻ പാലത്ര, ജനറൽ സെക്രട്ടറി കെ.എം. ജലീൽ എന്നിവർ സംസാരിക്കും.
വിദേശ സ്വദേശ നിർമ്മാതാക്കളും മൊത്തവ്യാപാരികളും പങ്കെടുക്കും. ലൈറ്റ് വെയിറ്റ്, 18 കാരറ്റ്, 14 കാരറ്റ് ആഭരണങ്ങൾ, രത്‌നാഭരണങ്ങൾ, പ്ലാറ്റിനം, വൈറ്റ്, റോസ് ഗോൾഡ്, വെള്ളി ആഭരണങ്ങളും പ്രദർശിപ്പിക്കുമെന്ന് എക്‌സിബിഷൻ കോ ഓർഡിനേറ്ററന്മാരായ റോയി പാലത്രയും ഹാഷിം കോന്നിയും അറിയിച്ചു.
അസോസിയേഷൻ സംസ്ഥാന ചെയർമാൻ ഡോ. ബി. ഗോവിന്ദൻ, പ്രസിഡന്റ് ജസ്റ്റിൻ പാലത്ര, ജനറൽ സെക്രട്ടറി കെ.എം ജലീൽ, ട്രഷറർ ബിന്ദു മാധവ്, വർക്കിംഗ് ജനറൽ സെക്രട്ടറി മൊയ്തു വരമംഗലത്ത്, വർക്കിംഗ് സെക്രട്ടറി ജോയ് പഴയമഠം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |