
തിരുവനന്തപുരം: ആഭ്യന്തര വകുപ്പിന്റെ വിഷൻ 2031 സംസ്ഥാനതല സെമിനാർ നവംബർ മൂന്നിന് കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ നടക്കും. പൊലീസ്, ഫയർഫോഴ്സ്, ജയിൽ വകുപ്പുകളുടെ ആഭിമുഖ്യത്തിലാണിത്. രാവിലെ 9.30ന് സുപ്രീംകോടതി റിട്ട. ജഡ്ജി സി.ടി. രവികുമാർ ഉദ്ഘാടനം ചെയ്യും. അഡി. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ 10 വർഷത്തെ ആഭ്യന്തര വകുപ്പിന്റെ നേട്ടങ്ങൾ അവതരിപ്പിക്കും.
ആധുനിക പൊലീസിംഗ് എന്ന വിഷയത്തിൽ ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ സംസാരിക്കും. പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ് എന്നിവർ പ്രസംഗിക്കും. വൈകിട്ട് 4.30ന് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |