
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിന് സമീപത്തെ നിയന്ത്രണരേഖയിലെ സമാധാനവും സ്ഥിരതയും നിലനിറുത്താനുള്ള ശ്രമങ്ങളുടെ പുരോഗതി ഇന്ത്യയും ചൈനയും വിലയിരുത്തി. 25ന് മോൾഡോ - ചുഷുൽ അതിർത്തിയിൽ കോർപ്‌സ് കമാൻഡർ തല ചർച്ച നടന്ന വിവരം ഇന്നലെയാണ് പുറത്തുവന്നത്. സൗഹാർദ്ദപരമായ അന്തരീക്ഷത്തിലാണ് ചർച്ച നടന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ ഇന്ത്യ - ചൈന അതിർത്തിയിലുടനീളം സമാധാന സാഹചര്യം തുടരുകയാണെന്ന് വിലയിരുത്തി. ഏതെങ്കിലും തരത്തിൽ തർക്കങ്ങളുണ്ടായാൽ പരിഹരിക്കാൻ ഉന്നത സൈനികതല കൂടിക്കാഴ്ചകൾ അടക്കമുള്ള നിലവിലെ സംവിധാനങ്ങൾ തുടരും. കഴിഞ്ഞ ആഗസ്റ്റിൽ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലും, ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയും ഡൽഹിയിൽ ചർച്ച നടത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |