
ആന്റണി വർഗീസും കീർത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഋഷി ശിവകുമാർ സംവിധാനം ചെയ്യുന്നു. ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രം ഫസ്റ്റ് പേജ് പ്രൊഡക്ഷൻസ്, എ വി എ പ്രൊഡക്ഷൻസ്, മാർഗ എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറിൽ മോനു പഴേടത്ത്, എ. വി അനൂപ്, നോവൽ വിന്ധ്യൻ, സിമ്മി രാജീവൻ എന്നിവർ ചേർന്നാണ്നിർമ്മാണം. പാൻ ഇന്ത്യൻ ചിത്രം ആയാണ് ഒരുങ്ങുന്നത്. പ്രോജക്ട് സൈനിങ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തിറക്കി. "ആക്ഷൻ മീറ്റ്സ് ബ്യൂട്ടി " എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. ചെറിയ ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് കീർത്തി സുരേഷ് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ്. ഡിജിറ്റൽ മാർക്കറ്റിംഗ് - വിവേക് വിനയരാജ്, പി. ആർ. ഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പി ആർ കൺസൽട്ടന്റ് ആൻഡ് സ്ട്രാറ്റജി - ലക്ഷ്മി പ്രേംകുമാർ. കുഞ്ചാക്കോ ബോബൻ നായകനായ വള്ളീ തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിന്റെ സംവിധായകൻ ആണ് ഋഷി ശിവകുമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |