
കൊച്ചി യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെ സോണൽ, റീജിയണൽ ഓഫീസുകൾ സംയുക്തമായി രാജ്ഭാഷാ ഉത്സവ് 2025-2026 ഒക്ടോബർ 28ന് ആഘോഷിച്ചു. കേരള സോണൽ മേധാവി ശക്തിവേൽ, എറണാകുളം റീജിയണൽ മേധാവി സതീഷ്‌കുമാർ എന്നിവർ ഉദ്ഘാടനം നിർവഹിച്ചു. അർക്ക ചക്രവർത്തി ആഭ്യന്തരമന്ത്രിയുടെ സന്ദേശവും ദിവ്യ യാദവ് യൂണിയൻ ബാങ്കിന്റെ സന്ദേശവും ടി.എസ് ബിനു രാജ്ഭാഷാ റിപ്പോർട്ടും അവതരിപ്പിച്ചു. ഡെപ്യൂട്ടി സോണൽ മേധാവി ജയദേവൻ നായർ, ഡെപ്യൂട്ടി സോണൽ ഹെഡ് രഞ്ജിത എന്നിവർ പങ്കെടുത്തു. കലാപരിപാടികളിൽ പങ്കെടുത്തവർക്ക് ഷീൽഡ്, വ്യക്തിഗത അവാർഡ് എന്നിവ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |