
ദോഹ: ന്യൂയോർക്കിൽ നിന്നെത്തിയ കുട്ടിപോലും കേരളത്തിലെ റോഡുകളെക്കുറിച്ച് അമ്പരപ്പോടെ പ്രശംസിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഖത്തറിൽ സംഘടിപ്പിച്ച മലയാളോത്സവം 2025 എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂയോർക്കിൽ താമസമാക്കിയ ഒരു കുടുംബം കോട്ടയം വഴി പാലക്കാട് വരെ യാത്ര ചെയ്തപ്പോഴാണ് മനോഹരമായ റോഡുകൾ കണ്ടത്. അമ്പരപ്പോടെയാണ് ആ കുട്ടി റോഡിനെ നോക്കിയത്. പാലക്കാടേക്കുള്ള യാത്രയിൽ കുതിരാൻ ടണലിലൂടെയുള്ള യാത്രയും കുട്ടിയിൽ ആശ്ചര്യം ഉണ്ടാക്കിയെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ന്യൂയോർക്കിൽ പോലും ഇത്തരം റോഡുകളില്ലെന്ന് കുട്ടി മാതാപിതാക്കളോട് പറഞ്ഞു. അത് പറയാനായി മാത്രം അവർ തന്നെ കാണാൻ എത്തിയെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.
ദേശീയപാത പൂർത്തിയാക്കുന്നതോടെ റോഡുകളുടെ കാര്യത്തിൽ ഇനിയും മാറ്റങ്ങൾ സംഭവിക്കും. മലയോര ഹൈവേയും തീരദേശ ഹൈവേയും കേരളത്തിലെ റോഡ് ഗതാഗതത്തിൽ മാറ്റമുണ്ടാക്കും. കോവളം മുതൽ ബേക്കൽ വരെ നീളുന്ന ജലപാതയുടെ പ്രവർത്തി പുരോഗമിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഒന്നും നടക്കില്ലെന്ന് കരുതിയ കേരളം പശ്ചാത്തല വികസനത്തിൽ മുന്നേറിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തിനിടയിൽ വികസന രംഗത്ത് വലിയ മാറ്റങ്ങളാണുണ്ടായത്. പശ്ചാത്തല സൗകര്യത്തിൽ കേരളം പിന്നാക്കമാണെന്ന പരാതി ഇപ്പോഴില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |