
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ഏകദിനമത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യരുടെ ആരോഗ്യനിലയിൽ പുരോഗതി. താൻ സുഖംപ്രാപിച്ചുവരികയാണെന്നും ഓരോ ദിവസം കഴിയുന്തോറും ആരോഗ്യനിലയിൽ മെച്ചമുണ്ടെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമുള്ള തന്റെ ആദ്യ സോഷ്യൽ മീഡിയ കുറിപ്പിൽ ശ്രേയസ് അറിയിച്ചു.
ഈ മാസം 25ന് സിഡ്നിയിൽ മൂന്നാം ഏകദിനത്തിനിടെ അലക്‌സ് കാരിയുടെ ക്യാച്ചെടുക്കുമ്പോൾ വീണ് വാരിയെല്ലിന് പരിക്കേറ്റ ശ്രേയസിനെ ആശുപത്രിയിലെത്തിച്ചപ്പോൾ ആന്തരിക രക്തസ്രാവം കണ്ടെത്തി. സ്‌കാനിംഗിൽ പ്ലീഹയ്ക്ക് പരിക്കേറ്റെന്നും വ്യക്തമായി. തുടർന്ന് നടത്തി. ശ്രേയസിന്റെ കുടുംബാംഗങ്ങൾ സിഡ്‌നിയിലെത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |