
ബിഗ് ബോസ് സീസൺ 5 അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. അനുമോൾ, ആദില, നൂറ, ഷാനവാസ്, അനീഷ് അടക്കം എട്ട് മത്സരാർത്ഥികളാണ് ബിഗ് ബോസ് ഹൗസിൽ ഇപ്പോൾ ഉള്ളത്. ആരൊക്കെയാകും ഫൈനൽ 5ൽ വരികയെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
ഇത്തവണ 'ലൗ ട്രാക്ക്' ഹൗസിനകത്ത് ഇല്ലെന്നാണ് പ്രേക്ഷകർ കരുതിയത്. എന്നാൽ ഇപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത ചില കാര്യങ്ങളാണ് ഷോയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കോമണറായി എത്തിയ അനീഷ് മത്സരാർത്ഥിയും നടിയുമായ അനുമോളെ പ്രപ്പോസ് ചെയ്തിരിക്കുകയാണ്.
അനുമോൾക്ക് എന്നെക്കുറിച്ചുള്ള അഭിപ്രായമെന്താണെന്ന് അനീഷ് ചോദിക്കുന്നു. വന്ന സമയത്ത് താത്പര്യമില്ലായിരുന്നെന്നും ഇപ്പോൾ ആർക്കും ഇഷ്ടപ്പെടുന്നയാളാണെന്ന് അനുമോൾ മറുപടി നൽകുന്നു. അങ്ങനെയാണെങ്കിൽ നമുക്ക് വിവാഹം കഴിച്ചാലോ എന്നായിരുന്നു അനീഷിന്റെ അടുത്ത ചോദ്യം. ചിരിച്ചുകൊണ്ട് അമ്മേ, അയ്യോ എന്നാണ് അനുമോൾ നൽകുന്ന മറുപടി.
ചാനൽ പുറത്തുവിട്ട പ്രമോയിൽ അനുമോളുടെ കൂടുതൽ പ്രതികരണം കാണിക്കുന്നില്ല. അനുമോൾ യെസ് ആണോ, നോ ആണോ പറയാൻ പോകുന്നതെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ബിഗ് ബോസ് ഹൗസിൽ വച്ച് പ്രണയിച്ച പേളി മാണിയും ശ്രീനിഷും മുമ്പ് വിവാഹം കഴിച്ചിരുന്നു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.
| 
                   
                    അപ്ഡേറ്റായിരിക്കാം ദിവസവും
                     
                ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ  |