
തിരുവല്ല: സമഗ്ര ശിക്ഷാകേരളം ജില്ലയിൽ അക്കൗണ്ടന്റിന്റെ താത്കാലിക നിയമനത്തിന് നവംബർ ഒന്നിന് അഭിമുഖം നടത്തും. തിരുവല്ല എസ്.എസ്.കെ യുടെ ജില്ലാ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30ന് മുമ്പ് ഹാജരാകണമെന്ന് ജില്ലാ പ്രൊജക്ട് കോഓർഡിനേറ്റർ അറിയിച്ചു. പ്രായപരിധി 2025 നവംബർ ഒന്നിന് 40 വയസ്. യോഗ്യത : ബികോം, ഡബിൾ എൻട്രി സിസ്റ്റത്തിലും അക്കൗണ്ടിംഗ് പാക്കേജിലും (ടാലി) പരിചയം. ഫോൺ : 0469 1600167.
ചാത്തങ്കരി സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആതുരസന്ധ്യാ ഒ.പിയിലേക്ക് പെരിങ്ങര ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ഫാർമസിസ്റ്റിനെ താത്കാലികാടിസ്ഥാനത്തിൽ പ്രതിമാസം 24,520 രൂപ വേതനത്തിൽ നിയമിക്കുന്നു. ഇതിലേക്കുള്ള ഇന്റർവ്യൂ നവംബർ ഒന്നിന് പെരിങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഉച്ചയ്ക്ക്ശേഷം രണ്ടിന് നടത്തുന്നു. കേരള ഫാർമസി കൗൺസിൽ രജിസ്‌ട്രേഷനുള്ള ഡി ഫാം/ ബി ഫാം ആണ് നിയമന യോഗ്യത. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റും ബയോഡേറ്റയും സഹിതം ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |