
ദുൽഖർ സൽമാൻ നായകനായ കാന്ത എന്ന ചിത്രത്തിന്റെ ടൈറ്റിൽ ആന്തം പുറത്ത്. "റേജ് ഓഫ് കാന്ത" എന്ന പേരിൽ പുറത്തു വന്ന ഗാനം തമിഴ് - തെലുങ്ക് റാപ് ആന്തം ആയാണ് ഒരുക്കിയത് . ഝാനു ചന്റർ ആണ് ഈണം . തമിഴിനെയും തെലുങ്കിനെയും ഒരൊറ്റ റാപ്-സ്റ്റൈൽ ട്രാക്കിലേക്ക് ലയിപ്പിക്കുന്ന രീതിയിൽ തീവ്രമായ, ആഴമുള്ള വരികളോടെയാണ് ഗാനം . കഥാ പശ്‌ചാത്തലം സൂചിപ്പിച്ച് , കഥാപാത്രങ്ങളുടെ ദൃശ്യങ്ങൾ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്ന ലിറിക്കൽ വീഡിയോ ആയാണ് ഗാനം പുറത്തിറങ്ങിയത് . 1950 ൽ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് "കാന്ത" കഥ പറയുന്നത്.
സെൽവമണി സെൽവരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന കാന്ത ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്, റാണ ദഗുബട്ടിയുടെ സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് നിർമ്മാണം . ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗുബട്ടി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് നിർമ്മാതാക്കൾ. നവംബർ 14 ന് ആഗോള റിലീസായി എത്തുന്ന ചിത്രത്തിൽ സമുദ്രക്കനി ,ഭാഗ്യശ്രീ ബോർസെ, റാണ ദഗുബട്ടി എന്നിവരാണ് മറ്റു താരങ്ങൾ . വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് കാന്ത. തമിഴിൽ ഒരുക്കിയ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - സായ് കൃഷ്ണ ഗഡ്വാൾ, സുജയ് ജയിംസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, അർച്ചന റാവു, ഹർമൻ കൗർ, സൗണ്ട് ഡിസൈൻ - ആൽവിൻ റെഗോ, സഞ്ജയ് മൗര്യ, അഡിഷണൽ തിരക്കഥ - തമിഴ് പ്രഭ, വിതരണം വേഫെറർ ഫിലിംസ്, പി.ആർ. ഒ- ശബരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
