
ന്യൂഡൽഹി: ടൂറിസം സീസണിന് മുന്നോടിയായി ആഭ്യന്തര, അന്തർദേശീയ സഞ്ചാരികളെ വരവേൽക്കാൻ പുതിയ ഉത്പന്നങ്ങളും അനുഭവങ്ങളും അവതരിപ്പിച്ച് കേരള ടൂറിസം. സംസ്ഥാനത്തിന്റെ മനോഹാരിതയും ആതിഥ്യ മര്യാദയും ആസ്വദിക്കുന്നതിനൊപ്പം സന്ദർശകർക്ക് ഗുണനിലവാരമുള്ള ടൂറിസം ആകർഷണങ്ങളും അനുഭവങ്ങളും സീസണിൽ ഉറപ്പാക്കും. സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ടൂറിസം വികസന മാതൃക കേരളം സൃഷ്ടിച്ചെന്ന് ന്യൂഡൽഹിയിൽ കേരള ടൂറിസം സംഘടിപ്പിച്ച 'നെറ്റ്‌വർക്ക് കേരള' ബി2ബി ടൂറിസം മീറ്റിൽ നൽകിയ സന്ദേശത്തിൽ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തിന്റെ ടൂറിസം ഉത്പന്നങ്ങളും അനുഭവങ്ങളും കേരള ടൂറിസം ഇൻഫർമേഷൻ ഓഫീസർ എസ്. ശ്രീകുമാർ അവതരിപ്പിച്ചു.. ഡിസംബർ 12 ന് ആരംഭിക്കുന്ന കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പുമായി ചേർന്നുനിൽക്കുന്നതാണ് ഇത്തവണത്തെ ടൂറിസം സീസൺ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |