
കൊച്ചി: ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിൽ രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഒഫ് ബറോഡ 4,809 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു. ആദ്യ പാദത്തേക്കാൾ 5.9 ശതമാനം വർദ്ധനയാണുണ്ടായത്. ആദ്യ അർദ്ധ വർഷത്തെ അറ്റാദായം 9,351 കോടി രൂപയാണ്. രണ്ടാമത്തെ ത്രൈമാസത്തിലെ പ്രവർത്തന ലാഭം 7,576 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം 4.5 ശതമാനം ഉയർന്ന് 11,954 കോടി രൂപയായി. പലിശയിതര വരുമാനം 3,515 കോടി രൂപയായി ഉയർന്നു. മൊത്തം നിഷ്ക്രിയ ആസ്‌തി 0.34 ശതമാനം കുറഞ്ഞ് 2.16 ശതമാനമായി. വാഹന, ഭവന, വിദ്യാഭ്യാസ, വ്യക്തിഗത വായ്പാ വിതരണത്തിൽ ബാങ്ക് രണ്ടാം ത്രൈമാസത്തിൽ മികച്ച വളർച്ചയാണ് നേടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |